ന്യൂഡൽഹി: കോടതികളുടെ തെറ്റായ പ്രോസിക്യൂഷൻ മൂലം ജയിലുകളിൽ കഴിയുകയും, കോടതികൾ കുറ്റവിമുക്തരാക്കുകയും ചെയ്‌ത ആളുകൾക്ക് നഷ്‌ടപരിഹാരത്തിനും പുനരധിവാസത്തിനുമായി ചട്ടങ്ങൾ നിർമിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിച്ചു. കുറ്റം ചുമത്തപ്പെട്ടവർക്കോ അവരെ ആശ്രയിച്ച് കഴിയുന്നവർക്കും നഷ്‌ടപരിഹാരം നൽകുന്നതിനും പുനരധിവാസത്തിനും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പദ്ധതി തയ്യാറാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. കേന്ദ്ര സർക്കാർ, നിയമ-നീതി മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം എന്നിവരോട് നിർദ്ദേശം തേടിയാണ് യഷ് ഗിരി പൊതുതാൽപര്യ ഹരജി സമർപ്പിച്ചത്.
തെറ്റായ പ്രോസിക്യൂഷൻ നടപടി; നഷ്‌ടപരിഹാരം നൽകണമെന്ന് പൊതുതാൽപര്യ ഹർജി
കുറ്റം ചുമത്തപ്പെട്ടവർക്കും അവരെ ആശ്രയിച്ച് കഴിയുന്നവർക്കും നഷ്‌ടപരിഹാരം നൽകണമെന്നാണ് പൊതുതാൽപര്യ ഹർജിയിലെ ആവശ്യം
തെറ്റായ പ്രോസിക്യൂഷൻ നടപടി; നഷ്‌ടപരിഹാരം നൽകണമെന്ന് പൊതുതാൽപര്യ ഹർജി
തെറ്റായ പ്രോസിക്യൂഷന് നിയമപരമായ പരിഹാരങ്ങൾ നൽകണമെന്ന് ആവശ്യപ്പെടുന്ന നിയമ കമ്മിഷൻ നിർദ്ദേശിച്ച 277-ാമത്തെ റിപ്പോർട്ട് നടപ്പാക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. തെറ്റായ പ്രോസിക്യൂഷൻ മൂലം ഒരാൾക്ക് വർഷങ്ങളാണ് നഷ്‌ടപ്പെടുന്നതെന്നും ഇത് ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 ലംഘിക്കുന്നുവെന്നും അദ്ദേഹം ഹർജിയിൽ ചൂണ്ടിക്കാട്ടി.