ന്യൂഡൽഹി:കൊവിഡ് -19 ലക്ഷണങ്ങളുള്ളവരെയും ഗുരുതരാവസ്ഥയിലായ മറ്റ് രോഗികളെയും ഉടൻ തന്നെ ആശുപത്രികളിൽ പ്രവേശിപ്പിക്കണമെന്ന് ആം ആദ്‌മി സര്‍ക്കാരിന് നിര്‍ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹര്‍ജി സമര്‍പ്പിച്ചു. വീഡിയോ കോൺഫറൻസിലൂടെ വാദം കേട്ട ജസ്റ്റിസുമാരായ വിപിൻ സംഘി, രജനിഷ് ഭട്നഗർ എന്നിവരടങ്ങിയ ബെഞ്ച് ഇനിയും ഇത്തരത്തിൽ അപേക്ഷ സമർപ്പിച്ചാൽ കോടതിയുടെ സമയം പാഴാക്കിയതിന് പിഴ ചുമത്തുമെന്ന് അപേക്ഷകന് മുന്നറിയിപ്പ് നൽകി.
കൊവിഡ് രോഗികളെ എത്രയും വേഗം ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി - Justice Vipin Sanghi
വീഡിയോ കോൺഫറൻസിലൂടെ വാദം കേട്ട ജസ്റ്റിസുമാരായ വിപിൻ സംഘി, രജനിഷ് ഭട്നഗർ എന്നിവരടങ്ങിയ ബെഞ്ച് ഇനിയും ഇത്തരത്തിൽ അപേക്ഷ സമർപ്പിച്ചാൽ കോടതിയുടെ സമയം പാഴാക്കിയതിന് പിഴ ചുമത്തുമെന്ന് അപേക്ഷകന് മുന്നറിയിപ്പ് നൽകി
പരാതിക്കാരനും ഉപഭോക്തൃ അവകാശ പ്രവർത്തകനുമായ ബെജോൺ കുമാർ മിശ്ര, അപേക്ഷ പിൻവലിക്കുകയും കൂടുതൽ വിശദാംശങ്ങൾക്കൊപ്പം മികച്ച അപേക്ഷ സമർപ്പിക്കുമെന്നും വ്യക്തമാക്കി. കൊവിഡ് രോഗികൾക്ക് സർക്കാർ ആശുപത്രികളിൽ പ്രവേശനം നിഷേധിച്ചതായി നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് അഭിഭാഷകൻ ശശാങ്ക് ദിയോ സുധി മുഖേന സമർപ്പിച്ച ഹര്‍ജിയിൽ പറയുന്നു. രണ്ട് സർക്കാർ ആശുപത്രികളിൽ പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് കൊവിഡ് ബാധിതനായ ഡൽഹി പൊലീസ് കോൺസ്റ്റബിളിന് ജീവൻ നഷ്ടപ്പെട്ടിരുന്നു.