കേരളം

kerala

ETV Bharat / bharat

എസ്പിജി സുരക്ഷ തിരികെ നൽകണമെന്നാവശ്യപ്പെട്ട് പൊതു താൽപര്യ ഹർജി

കേന്ദ്ര സർക്കാർ ഈ മാസം എട്ടിനാണ് കോൺഗ്രസ് അധ്യക്ഷൻ സോണിയ ഗാന്ധി, പാർട്ടി നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വാർദ്ര എന്നിവരുടെ എസ്പിജി സുരക്ഷ പിൻവലിച്ചത്.

എസ്പിജി സുരക്ഷ തിരികെ നൽകണമെന്നാവശ്യപ്പെട്ട് പൊതു താൽപര്യ ഹർജി

By

Published : Nov 11, 2019, 10:32 PM IST

ഇൻഡോർ:കോൺഗ്രസ് അധ്യക്ഷൻ സോണിയ ഗാന്ധി,പാർട്ടി നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വാർദ്ര എന്നിവർക്ക് എസ്പിജി സുരക്ഷ തിരികെ നൽകണമെന്നാവശ്യപ്പെട്ട് പൊതു താൽപര്യ ഹർജി സമർപ്പിച്ചു. അഭിഭാഷകനായ ഉമേഷ് ബോറെയാണ് മധ്യപ്രദേശ് ഹൈക്കോടതിയിലെ ഗ്വാളിയർ ബെഞ്ചിൽ ഹർജി സമർപ്പിച്ചത്. ഹർജി നവംബർ 15 ന് കോടതി പരിഗണിക്കും.

എസ്പിജി സുരക്ഷ തിരികെ നൽകണമെന്നാവശ്യപ്പെട്ട് പൊതു താൽപര്യ ഹർജി

കോൺഗ്രസ് നേതാക്കൾക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വാർദ്ര എന്നിവരുടെ എസ്പിജി സുരക്ഷ രാഷ്ട്രീയ പ്രേരിതമായി നവംബർ 8 ന് ഇന്ത്യൻ സർക്കാർ നീക്കം ചെയ്തുവെന്നാണ് ഹർജിയിൽ പറയുന്നത്. എസ്‌പി‌ജി ആക്റ്റ് 1988 പ്രകാരം പ്രധാനമന്ത്രിക്കും അദ്ദേഹത്തിൻ്റെ കുടുംബത്തിനും കൂടാതെ മുൻ പ്രധാനമന്ത്രിയും കുടുംബാംഗങ്ങളും എസ്പിജി ആക്റ്റിൽ ഉൾപ്പെടുന്നുണ്ട്.

ABOUT THE AUTHOR

...view details