കൊൽക്കത്ത: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പശ്ചിമ ബംഗാൾ സന്ദർശനവുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ബാനറുകൾക്കെതിരെ പ്രതിഷേധമുയർത്തി അധ്യാപകർ. ബംഗാളിന്‍റെ അഭിമാനമായ രബീന്ദ്രനാഥ ടാഗോറിന് മുകളിൽ അമിത് ഷായുടെ ചിത്രം വച്ചതാണ് അധ്യാപകരെ പ്രകോപിതരാക്കിയത്.
രബീന്ദ്രനാഥ ടാഗോറിന് മുകളിൽ അമിത് ഷായുടെ ചിത്രം; പ്രതിഷേധവുമായി അധ്യാപകർ - തൃണമൂൽ പിന്തുണയുള്ള അധ്യാപകർ
ഇന്ന് മുതലാണ് അമിത് ഷായുടെ രണ്ടു ദിവസത്തെ പശ്ചിമ ബംഗാൾ സന്ദർശനം ആരംഭിക്കുന്നത്.
രബീന്ദ്രനാഥ ടാഗോറിന് മുകളിൽ അമിത് ഷായുടെ ചിത്രം; പ്രതിഷേധമുയർത്തി അധ്യാപകർ
തൃണമൂൽ പിന്തുണയുള്ള അധ്യാപകരാണ് പ്രതിഷേധിക്കുന്നത്. ഒരു രാഷ്‌ട്രീയക്കാരന്‍റെ താഴെയായി തങ്ങളുടെ അഭിമാനമായ ഗുരുദേവിനെ അഭിമാനിച്ചു എന്നുമാണ് പ്രതിഷേധക്കാർ പറയുന്നത്. ബംഗാളിനെയും ശാന്തിനികേതനിലെ മുഴുവൻ ജനങ്ങളെയും ഇതിലൂടെ അപമാനിച്ചു എന്നും അവർ പറയുന്നു.
ഇന്ന് മുതലാണ് അമിത് ഷായുടെ രണ്ടു ദിവസത്തെ പശ്ചിമ ബംഗാൾ സന്ദർശനം ആരംഭിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ബാനറാണ് വിവാദത്തിലായത്. പ്രതിഷേധത്തെ തുടർന്ന് ബിജെപി പ്രവർത്തകർ ബാനർ എടുത്തു മാറ്റി.