ഹൈദരാബാദ്: നാന്നൂറിലേറേ കേസില്‍പ്പെട്ട പോക്കറ്റടിക്കാരന്‍ പിടിയില്‍. ഉത്തര്‍പ്രദേശ് സ്വദേശിയായ തനേന്ദര്‍ സിങ് കുഷ്‌വയെ റെയില്‍വേ പൊലീസ് ചൊവ്വാഴ്ചയാണ് പിടികൂടിയത്. 2004 മുതല്‍ നാന്നൂറിലേറേ കേസുകളിലെ പ്രതിയാണ് ഇയാള്‍. ഈ വര്‍ഷം മാത്രം 36 കേസാണ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്.
നാന്നൂറിലേറേ കേസില്‍പ്പെട്ട പോക്കറ്റടിക്കാരന്‍ പിടിയില്‍ - pick-pocket arrested in hyderabad
ഉത്തര്‍ പ്രദേശ് സ്വദേശിയായ തനേന്ദര്‍ സിങ് കുഷ്‌വയെ ചെവ്വാഴ്‌ച റെയില്‍വേ പൊലീസാണ് പിടികൂടിയത്
ഇയാളില്‍ നിന്നും 668 ഗ്രാം സ്വര്‍ണവും 13.53 ലക്ഷം രൂപയും പിടിച്ചെടുത്തു. നവംബറില്‍ തനേന്ദര്‍ സിങ് കുഷ്‌വ ബേഗംപേട്ട് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് പൊലീസ് കോൺസ്റ്റബിളിനെ ആക്രമിച്ചതിന് ശേഷം രക്ഷപ്പെട്ടിരുന്നു.
പല തവണയായി റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന യാത്രക്കാരില്‍ നിന്നുമായി സ്വര്‍ണാഭരണവും പണം ഉൾപ്പടെ രണ്ട് കോടി വിലവരുന്ന വസ്‌തുകൾ കുഷ്‌വ മോഷണം നടത്തിയിട്ടുണ്ട്. 2006ല്‍ ഇയാൾ ക്രിക്കറ്റ് വാതുവെപ്പില്‍ പങ്കാളിയായി പത്ത് ലക്ഷത്തോളം രൂപ നേടുകയും ഇത് ഉപയോഗിച്ച് ആഗ്രയില്‍ രണ്ട് കടകൾ സ്വന്തമാക്കിയതായും പൊലീസ് വ്യക്തമാക്കി. കൂടാതെ ഹൈദരാബാദില്‍ മാസം മുപ്പതിനായിരം രൂപ വാടക വരുന്ന വീടും കുഷ്‌വക്കുണ്ട്. 2011ല്‍ ശോലാപൂര്‍ റെയില്‍വേ പൊലീസിന്‍റെ പിടിയിലായ ഇയാൾ ഒരു വര്‍ഷത്തോളം ജയില്‍ ശിക്ഷ അനുഭവിച്ചു.