കേരളം

kerala

ETV Bharat / bharat

രാജ്യത്ത് നിര്‍മ്മിച്ച കൊവിഡ് വാക്സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാന്‍ തുടങ്ങി

ഉച്ചയ്ക്ക് 1.30 ഓടെ ഇയാൾക്ക് 0.5 മില്ലി ഇൻട്രാമുസ്കുലർ കുത്തിവയ്പ്പ് നൽകിയത്. മരുന്ന് നൽകിയതിനെത്തുടർന്ന് ഇയാൾക്ക് പാർശ്വഫലങ്ങളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. അടുത്ത ഏഴു ദിവസത്തേക്ക് ഇയാളെ നിരീക്ഷണത്തിൽ വെക്കും.

COVID-19 vaccine  Covaxin  human  AIIMS  കൊവിഡ് വാക്സിൻ  കൊവാക്സിൻ  കൊവിഡ്  ന്യൂഡല്‍ഹി
രാജ്യത്ത് നിര്‍മ്മിച്ച കൊവിഡ് വാക്സിന്‍റെ മനുഷ്യരിലെ പരീക്ഷണം ആരംഭിച്ചു

By

Published : Jul 24, 2020, 6:59 PM IST

ന്യൂഡല്‍ഹി:കൊവിഡിനെതിരെ രാജ്യത്ത് നിര്‍മിച്ച വാക്സിൻ കൊവാക്സിന്‍റെ മനുഷ്യരിലെ പരീക്ഷണം ആരംഭിച്ചു. ഡല്‍ഹി എയിംസിലാണ് കൊവാക്സിൻ പരീക്ഷണം നടത്തുന്നത്. 30 വയസുള്ള യുവാവിനാണ് വാക്‌സിന്‍റെ ആദ്യ ഡോസ് നല്‍കിയത്. വാക്‌സിന്‍ പരീക്ഷണത്തിനായി കഴിഞ്ഞ ശനിയാഴ്ച മുതൽ 3,500 സന്നദ്ധ പ്രവർത്തകർ എയിംസിൽ സ്വയം രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 22 പേരെ പരിശോധന നടത്തുന്നുണ്ടെന്ന് എയിംസിലെ സെന്‍റർ ഫോർ കമ്മ്യൂണിറ്റി മെഡിസിൻ പ്രൊഫസർ ഡോ. സഞ്ജയ് റായ് പറഞ്ഞു. ഡൽഹി സ്വദേശിയായ ആദ്യത്തെ സന്നദ്ധപ്രവർത്തകനെ രണ്ട് ദിവസം മുമ്പ് പരിശോധനകൾക്ക് വിധേയനാക്കിയുരുന്നു. തുടർന്ന് അദ്ദേഹത്തിന്‍റെ ആരോഗ്യ മാനദണ്ഡങ്ങളെല്ലാം സാധാരണ നിലയിലാണെന്ന് കണ്ടെത്തിയിരുന്നു.

ഉച്ചയ്ക്ക് 1.30 ഓടെ ഇയാൾക്ക് 0.5 മില്ലി ഇൻട്രാമുസ്കുലർ കുത്തിവയ്പ്പ് നൽകിയത്. മരുന്ന് നൽകിയതിനെത്തുടർന്ന് ഇയാൾക്ക് പാർശ്വഫലങ്ങളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. മരുന്ന് നൽകിയ ശേഷം ഇയാൾ രണ്ട് മണിക്കൂർ നിരീക്ഷണത്തിലായിരുന്നു. അടുത്ത ഏഴു ദിവസത്തേക്ക് കൂടി ഇയാളെ നിരീക്ഷണത്തിൽ വെക്കുമെന്ന് റായ് പറഞ്ഞു. സ്‌ക്രീനിംഗ് റിപ്പോർട്ടുകൾ വന്നതിനുശേഷം കുറച്ച് പേർക്ക് ശനിയാഴ്ച വാക്സിൻ നൽകുമെന്ന് അധികൃതർ അറിയിച്ചു.

വാക്സിൻ പരീക്ഷണം നടത്തുന്നതിന് ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് (ഐസി‌എം‌ആർ) തിരഞ്ഞെടുത്ത 12 സൈറ്റുകളിൽ എയിംസ്- ഡൽഹി ഉൾപ്പെടുന്നു.ആദ്യ ഘട്ടത്തിൽ, 375 പേരിൽ വാക്സിൻ പരീക്ഷിക്കും, അവരിൽ 100 ​​പേർ എയിംസിൽ നിന്നുള്ളവരായിരിക്കും. രണ്ടാം ഘട്ടത്തിൽ 12 സൈറ്റുകളിൽ നിന്നായി 750 ഓളം പേരിലാകും പരീക്ഷണമെന്ന് റായ് പറഞ്ഞു.വാക്സിന്‍റെ ആദ്യ ഘട്ടം 18-55 വയസ്സ് പ്രായമുള്ള ആരോഗ്യമുള്ള ആളുകളിൽ പരീക്ഷിക്കും. ഗർഭധാരണമില്ലാത്ത സ്ത്രീകളെയും ആദ്യ ഘട്ടത്തിൽ പരീക്ഷണത്തിനായി തെരഞ്ഞെടുക്കും.

രണ്ടാം ഘട്ടത്തിൽ 12-65 വയസ്സിനിടയിൽ പ്രായമായ 750 പേരിൽ വാക്സിൻ പരീക്ഷിക്കുമെന്ന് എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ പറഞ്ഞു.1,800 ഓളം ആളുകളാണ് എയിംസിൽ കൊവാക്സിൻ പരീക്ഷണത്തിനായി രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നും, അദ്ദേഹം പറഞ്ഞു.വാക്സിനിൽ മൂന്ന് ഫോർമുലേഷനുകളാണ് ഉള്ളത്, ഓരോ ആൾക്കും ഏതെങ്കലും ഫോർമുലേഷൻ രണ്ടാഴ്ചകളിലായി നൽകും. ആദ്യ 50 പേർക്ക് വാക്‌സിൻ ഏറ്റവും കുറഞ്ഞ അളവ് നൽകും. തുടർന്ന് ഇത് സുരക്ഷിതമാണെന്ന് കണ്ടെത്തിയാൽ ഉയർന്ന അളവിൽ മരുന്ന് നൽകുമെന്ന് റായ് പറയുന്നു.

ഐസി‌എം‌ആറുമായും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുമായും (എൻ‌ഐ‌വി)മായി സഹകരിച്ച് ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത കെവിഡ് വാക്സിൻ കോവാക്സിന് അടുത്തിടെയാണ് മാനുഷ്യരിൽ പരീക്ഷിക്കാൻ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) യിൽ നിന്ന് അനുമതി ലഭിച്ചത്.

ABOUT THE AUTHOR

...view details