കൊല്‍ക്കത്ത: കൊവാക്സിന്‍റെ മൂന്നാം ഘട്ട പരീക്ഷണം കൊല്‍ക്കത്തയില്‍ ആരംഭിച്ചു. പശ്ചിമ ബംഗാൾ ഗവർണർ ജഗദീപ് ധൻഖർ ഉദ്ഘാടനം ചെയ്തു. കൊവിഡിനെ ഫലപ്രദമായി കൈകാര്യം ചെയ്തതിന് കേന്ദ്രസര്‍ക്കാറിനെ അദ്ദേഹം പ്രശംസിച്ചു.
കൊവാക്സിൻ മൂന്നാം ഘട്ട പരീക്ഷണം കൊല്‍ക്കത്തയില്‍ ആരംഭിച്ചു
കൊവാക്സിൻ മൂന്നാം ഘട്ട പരീക്ഷണം പശ്ചിമ ബംഗാൾ ഗവർണർ ജഗദീപ് ധൻഖർ കൊൽക്കത്തയിൽ ഉദ്ഘാടനം ചെയ്തു. നവംബർ 17 ന് കൊവാക്സിൻ മൂന്നാം ഘട്ട പരീക്ഷണങ്ങൾ ആരംഭിക്കുമെന്ന് ഭാരത് ബയോടെക് പ്രഖ്യാപിച്ചിരുന്നു.
കൊവാക്സിൻ മൂന്നാം ഘട്ട പരീക്ഷണം കൊല്‍ക്കത്തയില്‍ ആരംഭിച്ചു
തദ്ദേശീയമായി വികസിപ്പിച്ച കൊവിഡ് വാക്‌സിൻ മൂന്നാം ഘട്ട പരീക്ഷണത്തിനായി രാജ്യത്തെ രണ്ട് ഡസൻ കേന്ദ്രങ്ങളിൽ നിന്നായി എന്‍ഐസിഇഡി നിരവധിപേരെ തിരഞ്ഞെടുത്തിട്ടുണ്ടെന്നും അതിനാല്‍ തന്നെ മൂന്നാംഘട്ട പരീക്ഷണം സുഗമമായി നടക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. സൗജന്യ ആരോഗ്യ സേവനങ്ങൾ നൽകുന്ന കേന്ദ്രത്തിന്‍റെ ആയുഷ്മാൻ ഭാരത് പദ്ധതി പ്രതിസന്ധികൾക്കിടയിലും പലർക്കും സഹായം നൽകിയിട്ടുണ്ടെന്നും ഗവർണർ കൂട്ടിച്ചേര്‍ത്തു. അതേസമയം പശ്ചിമ ബംഗാളിൽ ഇതുവരെ പദ്ധതി നടപ്പാക്കിയിട്ടില്ല.