രാജ്യത്ത് കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പ്രതിരോധമരുന്നായി ഉപയോഗിക്കുന്ന ഹൈഡ്രോക്‌സിക്ലോറോക്വിനിന്‍റെ ആവശ്യകത വര്‍ധിച്ചു വരികയാണ്. ഇന്ത്യയില്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ ഈ മാസം മാത്രം 20 കോടി ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മരുന്നുകള്‍ ഉല്‍പാദിപ്പിക്കുമെന്ന് സൈഡസ് കാഡില ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി സി.ഇ.ഒ പങ്കജ് പട്ടേല്‍ പറഞ്ഞു. ആന്‍റി മലേറിയല്‍ മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കൊവിഡ് ചികില്‍സയ്‌ക്കായി ഉപയോഗിച്ചു വരുന്നു. മരുന്നു വിപണിയില്‍ രാജ്യത്ത് മുന്‍നിരയിലുള്ള സൈഡസ് കാഡില കമ്പനി അടുത്ത മാസം 15 കോടി ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മരുന്നുകള്‍ ഉല്‍പാദിപ്പിക്കുമെന്ന് പങ്കജ് പട്ടേല്‍ പറഞ്ഞു.
ഏപ്രിലില്‍ 20 കോടി ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മരുന്നുകള്‍ ഇന്ത്യ ഉല്‍പാദിപ്പിക്കും - Pharmaceutical industry produces 20 cr hydroxychloroquine tablets
മരുന്നു വിപണിയില്‍ രാജ്യത്ത് മുന്‍നിരയിലുള്ള സൈഡസ് കാഡില കമ്പനി അടുത്ത മാസം 15 കോടി ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മരുന്നുകള്‍ ഉല്‍പാദിപ്പിക്കുമെന്ന് സിഇഒ പങ്കജ് പട്ടേല്‍.
രാജ്യത്ത് ആവശ്യമായ മരുന്നുകളുടെ സ്റ്റോക്കുണ്ടെന്നും മറ്റ് രാജ്യങ്ങളിലേക്ക് കയറ്റി അയക്കാന്‍ നിലവിലെ സ്ഥിതിയനുസരിച്ച് കഴിയുമെന്നും പങ്കജ് പട്ടേല്‍ പറയുന്നു. നിരവധി രാജ്യങ്ങളാണ് മരുന്നിനായി ഇന്ത്യയെ സമീപിച്ചത്. യു.എസ്.എ,സ്‌പെയിന്‍,ജര്‍മനി,ബഹ്‌റെയിന്‍, ബ്രസീല്‍, നേപ്പാള്‍,ഭൂട്ടാന്‍, ശ്രീലങ്ക, അഫ്‌ഗാനിസ്ഥാന്‍, മാല്‍ഡിവിസ്,ബംഗ്ലാദേശ് എന്നീ രാജ്യങ്ങള്‍ക്ക് ഇന്ത്യ മരുന്ന് നല്‍കിയിരുന്നു. അമേരിക്ക 48 ലക്ഷം ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മരുന്നുകള്‍ ആവശ്യപ്പെട്ടു. ഇന്ത്യ 35.82 ലക്ഷം മരുന്നുകള്‍ കയറ്റി അയച്ചതായി അധികൃതര്‍ വ്യക്തമാക്കി.