ന്യൂഡൽഹി: ഡൽഹി കസ്തൂർബ ആശുപത്രിയിലെ ഒന്നാം വർഷ ബിരുദാനന്തര വിദ്യാർഥിക്ക് കൊവിഡ് ബാധിച്ചതായി സ്ഥിരീകരണം. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന പെൺകുട്ടിയുടെ പരിശോധനാഫലം കഴിഞ്ഞ ദിവസമാണ് ലഭിച്ചത്. തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വിദ്യാർഥിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. രോഗ ലക്ഷണങ്ങളെ തുടർന്ന് ഏപ്രിൽ 21 നാണ് പെൺകുട്ടി വീട്ടിലേക്ക് പോയത്.
കസ്തൂർബ ആശുപത്രിയിലെ പിജി വിദ്യാർഥിക്ക് കൊവിഡ്
വിദ്യാർഥിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുകയാണ്.
കസ്തൂർബ ആശുപത്രിയിലെ പിജി വിദ്യാർഥിക്ക് കൊവിഡ് 19
കസ്തൂർബ ആശുപത്രിയിലെ ഏഴ് ഡോക്ടർമാരും നാല് നഴ്സുകാരും വിദ്യാർഥിയുമായി നേരിട്ട് ഇടപഴകിയവരാണ്. ഇവരും നിരീക്ഷണത്തിൽ കഴിയുകയാണ്. ഇവരാരും രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിട്ടില്ല. ആശുപത്രിയും ചുറ്റുപാടും അണുവിമുക്തമാക്കി വീണ്ടും തുറന്ന് പ്രവർത്തിക്കാൻ തുടങ്ങി.