കേരളം

kerala

ETV Bharat / bharat

തുടർച്ചയായ ഒമ്പതാം ദിവസവും ഇന്ധനവിലയിൽ വർധനവ്

ഇതുവരെ പെട്രോൾ ലിറ്ററിന് അഞ്ച് രൂപയും ഡീസൽ ലിറ്ററിന് 4.87 രൂപയും ഉയർന്നു

Petrol price nine days Petrol price പെട്രോൾ വില ഇന്ധന വില വർധനവ് *
Petrol

By

Published : Jun 15, 2020, 11:04 AM IST

ന്യൂഡൽഹി: ലോക്ക് ഡൗൺ കാലത്തെ 82 ദിവസത്തെ ഇടവേളക്ക് ശേഷം തുടർച്ചയായ ഒമ്പതാം ദിവസവും ഇന്ധനവില കൂട്ടി എണ്ണകമ്പനികൾ. പെട്രോൾ ലിറ്ററിന് 48 പൈസയും ഡീസൽ ലിറ്ററിന് 23 പൈസയും ഉയർത്തിയതാണ് ഒടുവിലത്തെ വർധനവ്. തുടർച്ചയായ ഒമ്പത് ദിവസത്തെ വില വർധനവിൽ ഇതുവരെ പെട്രോൾ ലിറ്ററിന് അഞ്ച് രൂപയും ഡീസൽ ലിറ്ററിന് 4.87 രൂപയും ഉയർന്നു.

ഡൽഹിയിൽ പെട്രോളിന് ലിറ്ററിന് വില 75.78 രൂപയിൽ നിന്ന് 76.26 രൂപയായി ഉയർത്തിയപ്പോൾ ഡീസൽ നിരക്ക് 74.03 രൂപയിൽ നിന്ന് 74.26 രൂപയായി ഉയർത്തി. രാജ്യത്തൊട്ടാകെ നിരക്ക് വർധനവ് പ്രാബല്യത്തിൽ വരും. എന്നിരുന്നാലും ഓരോ സംസ്ഥാനത്തിന്‍റെയും പ്രാദേശിക വിൽപന നികുതി അല്ലെങ്കിൽ വാറ്റ് എന്നിവയെ ആശ്രയിച്ച് നിരക്കിൽ വ്യത്യാസമുണ്ടാകാം.

ABOUT THE AUTHOR

...view details