ന്യൂഡൽഹി: പെട്രോൾ, ഡീസൽ വിലയിൽ വീണ്ടും വർധനവ്. തുടർച്ചയായി മൂന്നാം ദിവസമാണ് ഇന്ധനവിലയിൽ വർധനവുണ്ടാകുന്നത്. പെട്രോൾ ലിറ്ററിന് 54 പൈസയും ഡീസലിന് 58 പൈസയുമാണ് കൂടിയത്. 82 ദിവസത്തെ ഇടവേളക്ക് ശേഷം കഴിഞ്ഞ ദിവസമാണ് പ്രതിദിന ഇന്ധന വില പുനർ നിർണയം പുനരാരംഭിച്ചത്. ഇതിന് പിന്നാലെയാണ് ഇന്ധനവിലയിൽ വർധനവുണ്ടായത്.
മൂന്നാം ദിവസവും ഇന്ധനവിലയിൽ വർധനവ് - ഡീസൽ
പെട്രോൾ ലിറ്ററിന് 54 പൈസയും ഡീസലിന് 58 പൈസയും വർധിച്ചു
കഴിഞ്ഞ രണ്ട് ദിവസമായി പെട്രോളിനും ഡീസലിനും ലിറ്ററിന് 60 പൈസ വീതമാണ് ഉയർന്നത്. മൂന്ന് ദിവസത്തിനുള്ളിൽ പെട്രോൾ വില ലിറ്ററിന് 1.74 രൂപയും ഡീസലിന് 1.78 രൂപയും ഉയർന്നു. ഓയിൽ പൊതുമേഖലാ സ്ഥാപനങ്ങൾ - ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി), ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ) എന്നിവർ മാർച്ച് 14 ന് പെട്രോൾ, ഡീസൽ എന്നിവയുടെ എക്സൈസ് തീരുവ ലിറ്ററിന് മൂന്ന് രൂപ വീതം ഉയർത്തിയിരുന്നു. മെയ് ആറിന് പെട്രോളിന് നികുതി 10 രൂപയും ഡീസലിന് 13 രൂപ വർധിപ്പിക്കുകയും ചെയ്തിരുന്നു. രാജ്യന്തര വിപണിയിലെ വില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ എണ്ണക്കമ്പനികൾ ആഭ്യന്തര വിൽപ്പന വില ഉയർത്തുകയാണ്.
ഡൽഹിയിൽ പെട്രോൾ വില 72.46 ൽ നിന്നും 73 രൂപയായും ഡീസൽ നിരക്ക് 70.59 ൽ നിന്നും 71.71 രൂപയായും ഉയർത്തിയതായി സംസ്ഥാന എണ്ണ വിപണന കമ്പനികളുടെ വില അറിയിപ്പിൽ പറയുന്നു.