ന്യൂഡൽഹി: തുടർച്ചയായ നാലാം ദിവസവും ഇന്ധനവില ഉയർന്നു. പെട്രോൾ ലിറ്ററിന് 40 പൈസയും ഡീസലിന് 45 പൈസയും വില ഉയർത്തി. നിരക്ക് പരിഷ്കരണത്തിൽ 82 ദിവസത്തെ ഇടവേള അവസാനിപ്പിച്ചതിന് ശേഷം തുടർച്ചയായ നാലാമത്തെ വർധനവാണിത്. പെട്രോൾ ലിറ്ററിന് 2.14 രൂപയും ഡീസലിന് 2.23 രൂപയും ഇതുവരെ ഉയർന്നു.
നാലാം ദിവസവും രാജ്യത്ത് ഇന്ധന വില വര്‍ധിച്ചു - പെട്രോൾ വില
രാജ്യത്താകെ നിരക്ക് വർധന പ്രാബല്യത്തിൽ വരുമെങ്കിലും പ്രാദേശിക വിൽപന നികുതി അഥവാ വാറ്റിനെ ആശ്രയിച്ചാണ് ഓരോ സംസ്ഥാനങ്ങളിലും ഇന്ധനവില നിശ്ചയിക്കുക
Petrol
ഡൽഹിയിൽ പെട്രോൾ നിരക്ക് ലിറ്ററിന് 73 രൂപയിൽ നിന്ന് 73.40 രൂപയായും ഡീസൽ നിരക്ക് 71.17 രൂപയിൽ നിന്ന് 71.62 രൂപയായും ഉയർത്തി. രാജ്യത്താകെ നിരക്കുകൾ വർധിക്കുമെങ്കിലും പ്രാദേശിക വിൽപന നികുതി അഥവാ വാറ്റിനെ ആശ്രയിച്ചാണ് ഓരോ സംസ്ഥാനങ്ങളിലും ഇന്ധനവില നിശ്ചയിക്കുക.