പെട്രോൾ വിലയിൽ വർധന, ഡീസൽ വിലയിൽ മാറ്റമില്ല - ഡീസൽ വിലയിൽ മാറ്റമില്ല
സർക്കാർ ഉടമസ്ഥതയിലുള്ള ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ ഡൽഹിയിൽ പെട്രോളിന് 11 പൈസയും മുംബൈയിലും കൊൽക്കത്തയിലും 10 പൈസയും ചെന്നൈയിൽ ലിറ്ററിന് 9 പൈസയും വർധിപ്പിച്ചു.
പെട്രോൾ വിലയിൽ വർധന, ഡീസൽ വിലയിൽ മാറ്റമില്ല
ന്യൂഡൽഹി:പെട്രോൾ വിലയിൽ വീണ്ടും വർധനവ്. ഡീസൽ വിലയിൽ മാറ്റമില്ല. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് വില 46 ഡോളറിൽ ഉറച്ച നിലയിലാണ്. സർക്കാർ ഉടമസ്ഥതയിലുള്ള ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ ഡൽഹിയിൽ പെട്രോളിന് 11 പൈസയും മുംബൈയിലും കൊൽക്കത്തയിലും 10 പൈസയും ചെന്നൈയിൽ ലിറ്ററിന് 9 പൈസയും വർദ്ധിപ്പിച്ചു. ഇന്ത്യൻ ഓയിൽ വെബ്‌സൈറ്റ് അനുസരിച്ച് ഡൽഹി, കൊൽക്കത്ത, മുംബൈ, ചെന്നൈ തുടങ്ങിയ ഇടങ്ങളിൽ ലിറ്ററിന് യഥാക്രമം 81.94, 83.43, 88.58, 84.91എന്നിങ്ങനെയാണ് പെട്രോൾ വില.