ന്യൂഡൽഹി:രാജ്യത്ത് പെട്രോൾ ഡീസൽ വിലയിൽ വീണ്ടും വർധനവ്. പെട്രോൾ ലിറ്ററിന് 57 പൈസയും ഡീസലിന് 59 പൈസയും ഉയർത്തി. തുടർച്ചയായി ആറാം ദിവസമാണ് എണ്ണക്കമ്പനികൾ ഇന്ധന വില ഉയർത്തുന്നത്. ആറ് ദിവസം കൊണ്ട് പെട്രോൾ വില ലിറ്ററിന് 3.31 രൂപയും ഡീസലിന് 3.42 രൂപയും ഉയർന്നു.
കുതിച്ചുയര്‍ന്ന് ഇന്ധനവില; ആറാം ദിനവും വില വര്‍ധിച്ചു - രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി
ആറ് ദിവസം കൊണ്ട് പെട്രോൾ വില ലിറ്ററിന് 3.31 രൂപയും ഡീസലിന് 3.42 രൂപയും ഉയർന്നു
ഇന്ധനവില
ഡൽഹിയിൽ പെട്രോൾ വില 74 രൂപയിൽ നിന്ന് ലിറ്ററിന് 74.57 രൂപയായി ഉയർന്നപ്പോൾ ഡീസൽ നിരക്ക് 72.22 രൂപയിൽ നിന്ന് 72.81 രൂപയിലെത്തി. ലോക്ക് ഡൗണിനെ തുടർന്ന് രാജ്യത്ത് 82 ദിവസങ്ങള്‍ക്കു ശേഷം ഞായറാഴ്ചയാണ് ഇന്ധനവില വര്‍ധിപ്പിച്ചത്. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞെങ്കിലും എണ്ണ കമ്പനികൾക്ക് എക്സൈസ് ഡ്യൂട്ടി വർധിപ്പിച്ചതാണ് വില കയറ്റത്തിനുള്ള പ്രധാന കാരണം.