തുടര്‍ച്ചയായ രണ്ടാം ദിവസവും പെട്രോള്‍- ഡീസല്‍ വിലയില്‍ വര്‍ധനവ് - പെട്രോള്‍ വില വര്‍ധന
പെട്രോള്‍ ലിറ്ററിന് 15 പൈസയും ഡീസലിന് 20 പൈസയുമാണ് വര്‍ധിച്ചത്
ന്യൂഡല്‍ഹി: ഒരു ഇടവേളക്ക് ശേഷം രാജ്യത്ത് പെട്രോള്‍- ഡീസല്‍ വില വര്‍ധനവ് തുടരുന്നു. പെട്രോള്‍ ലിറ്ററിന് 15 പൈസയും ഡീസലിന് 20 പൈസയുമാണ് വര്‍ധിച്ചത്. രണ്ട് മാസത്തിന് ശേഷം തുടര്‍ച്ചയായ രണ്ടാം ദിവസമാണ് രാജ്യ തലസ്ഥാനത്ത് വില വര്‍ധന തുടരുന്നത്. ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 81.38 രൂപയും ഡീസലിന് 70.88 രൂപയുമാണ് പുതുക്കിയ വില. രാജ്യവ്യാപകമായി പെട്രോള്‍-ഡീസല്‍ ചില്ലറ വില്‍പന വിലയും വര്‍ധിച്ചിട്ടുണ്ട്. സംസ്ഥാനങ്ങള്‍ ചുമത്തിയിരിക്കുന്ന നികുതിക്ക് അനുസൃതമായി വില വര്‍ധനയില്‍ മാറ്റം വരും. ആഗോള എണ്ണവിപണിയിലെ വില വ്യതിയാനങ്ങളാണ് നിലവിലെ വിലവര്‍ധനക്ക് കാരണം.