ന്യൂഡൽഹി: വിമാന ഇന്ധനവില ചൊവ്വാഴ്‌ച 16.3 ശതമാനം കൂടിയപ്പോൾ പെട്രോൾ വില ലിറ്ററിന് 47 പൈസയും ഡീസലിന്‍റെ വില 93 പൈസയും കൂടി. ലോക്ക് ഡൗൺ കാലത്തെ 82 ദിവസത്തെ ഇടവേളക്ക് ശേഷം തുടര്‍ച്ചയായ പത്താം ദിവസമാണ് പെട്രോൾ-ഡീസല്‍ വില വര്‍ധന. ഇതോടെ രാജ്യ തലസ്ഥാനത്ത് പെട്രോൾ വില ലിറ്ററിന് 76.73 രൂപയായും ഡീസല്‍ വില ലിറ്ററിന് 75.19 രൂപയായും വര്‍ധിച്ചു. പത്ത് ദിവസത്തിനിടെ ലിറ്ററിന് അഞ്ച് രൂപയിലധികമാണ് ഇന്ധന വില വര്‍ധിച്ചത്. ഈ മാസം ഏഴ് മുതല്‍ മുതല്‍ എല്ലാ ദിവസവും പെട്രോള്‍-ഡീസല്‍ വില വര്‍ധിച്ചിട്ടുണ്ട്. ഇക്കാലയളവില്‍ പെട്രോൾ വില ലിറ്ററിന് 5.47 രൂപയും ഡീസലിന് ലിറ്ററിന് 5.8 രൂപയും കൂടി.
പെട്രോൾ-ഡീസല്‍ വില; പത്ത് ദിവസത്തിനിടെ ലിറ്ററിന് അഞ്ച് രൂപയിലധികം വര്‍ധന - പ്രാദേശിക വിൽപന നികുതി
ഇതോടെ രാജ്യ തലസ്ഥാനത്ത് പെട്രോൾ വില ലിറ്ററിന് 76.73 രൂപയായും ഡീസല്‍ വില ലിറ്ററിന് 75.19 രൂപയായും വര്‍ധിച്ചു
പെട്രോൾ-ഡീസല്‍ വില; പത്ത് ദിവസത്തിനിടെ ലിറ്ററിന് അഞ്ച് രൂപയിലധികം വര്‍ധന
രാജ്യത്തൊട്ടാകെ നിരക്ക് വർധനവ് പ്രാബല്യത്തിൽ വരുമെങ്കിലും ഓരോ സംസ്ഥാനത്തിന്‍റെയും പ്രാദേശിക വിൽപന നികുതി അല്ലെങ്കിൽ വാറ്റിനെ ആശ്രയിച്ച് നിരക്കിൽ വ്യത്യാസമുണ്ടാകാം. അതേസമയം ഡല്‍ഹിയില്‍ വിമാന ഇന്ധനവില കിലോ ലിറ്ററിന് 5,494.5 രൂപ കൂടി 39,069.87 രൂപയായതായി സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണ വിപണന കമ്പനികൾ അറിയിച്ചു.