ന്യൂഡല്‍ഹി: 83 ദിവസത്തിന് ശേഷം രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില വീണ്ടും ഉയര്‍ന്നു. 60 പൈസയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ പെട്രോള്‍ വില 71.26 രൂപയിൽ നിന്ന് 71.86 രൂപയായി. ഡീസൽ വില 69.39 രൂപയിൽ നിന്ന് 69.99 രൂപയായി ഉയര്‍ന്നു. ദിനേനയുള്ള വില പരിഷ്കരണം പുനരാരംഭിച്ചതായി എണ്ണ കമ്പനികള്‍ അറിയിച്ചു. മാര്‍ച്ച് 16 മുതല്‍ പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധന കമ്പനികള്‍ നിര്‍ത്തിവെച്ചിരുന്നു.
രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില വര്‍ധിപ്പിച്ചു; കൂടിയത് 83 ദിവസങ്ങള്‍ക്ക് ശേഷം - hike in Petrol, diesel price
ദിനേനയുള്ള വില പരിഷ്കരണം പുനരാരംഭിച്ചതായി എണ്ണ കമ്പനികള്‍ അറിയിച്ചു. മാര്‍ച്ച് 16 മുതല്‍ പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധന കമ്പനികള്‍ നിര്‍ത്തിവെച്ചിരുന്നു.
![രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില വര്‍ധിപ്പിച്ചു; കൂടിയത് 83 ദിവസങ്ങള്‍ക്ക് ശേഷം പെട്രോള്‍-ഡീസല്‍ എന്നിവക്ക് 60 പൈസ കൂട്ടി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-08:25-768-512-7467628-389-7467628-1591234573457-0506newsroom-1591325571-1076.jpg)
മെയ് ആറിന് സര്‍ക്കാര്‍ എക്സൈസ് തീരുവ പെട്രോളിന് 10 രൂപയും ഡീസലിന് 13 രൂപയും ഉയര്‍ത്തിയിരുന്നു. എന്നാലിത് റീടെയില്‍ വില്‍പ്പനയില്‍ പ്രതിഫലിച്ചിരുന്നില്ല. മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ പെട്രോളിന് 59 പൈസയാണ് ഉയര്‍ത്തിയത്. ഇതോടെ ലിറ്ററിന് യഥാക്രമം 78.91 ഉം 73.89 ആയി വില ഉയര്‍ന്നു. ചെന്നൈയില്‍ 53 പൈസയാണ് ഉയര്‍ത്തിയത്. ഇതോടെ പെട്രോള്‍ ലിറ്ററിന് 76.07 രൂപയായി. കൊവിഡ് വ്യാപനം മൂലം മാർച്ച് പകുതി മുതൽ മെയ് 25 വരെ വിമാന സർവീസ് നിര്‍ത്തിവെച്ചിരുന്നു. എങ്കിലും എണ്ണക്കമ്പനികൾ ജെറ്റ് വിമാനങ്ങളുടെ ഇന്ധന വിലയിൽ മാറ്റം വരുത്തുന്നത് തുടര്‍ന്നിരുന്നു.