ന്യൂഡൽഹി: പെട്രോളിന്‍റെയും ഡീസലിന്‍റെയും വിലവർധനവ് എണ്ണ കമ്പനികൾ മരവിപ്പിച്ചു. തുടര്‍ച്ചയായി ആറു ദിവസം വില വര്‍ധനവ് രേഖപ്പെടുത്തിയ ശേഷമാണ് കമ്പനികള്‍ വര്‍ധിപ്പിച്ച വില പിൻവലിച്ചത്. ഇതോടെ ഡൽഹിയിലെ ഡീസൽ വില ലിറ്ററിന് 72.42 രൂപയായും പെട്രോൾ വില ലിറ്ററിന് 82.34 രൂപയായുമായി. വില പിൻവലിച്ചതിന്‍റെ കാരണം കമ്പനികള്‍ വ്യക്തമാക്കിയിട്ടില്ല.
പെട്രോള്‍ - ഡീസല്‍ വില വര്‍ധന എണ്ണ കമ്പനികള്‍ മരവിപ്പിച്ചു - പെട്രോൾ വില
ഡൽഹിയിലെ ഡീസൽ വില ലിറ്ററിന് 72.42 രൂപയായും പെട്രോൾ വില ലിറ്ററിന് 82.34 രൂപയായും തുടരും
വർധിപ്പിച്ച പെട്രോൾ- ഡീസൽ തുക താൽക്കാലികമായി നിർത്തിവെച്ചു
ഇന്നലെ പെട്രോൾ വില ലിറ്ററിന് 21 പൈസയായും ഡീസൽ വില 29 പൈസയുമാണ് ഉയർത്തിയത്. നവംബർ 20 മുതൽ തുടർച്ചയായി ഇന്ധനവില വർധിച്ചിരുന്നു. കഴിഞ്ഞ പത്ത് ദിവസമായി പെട്രോൾ ലിറ്ററിന് 1.28 രൂപയും ഡീസ ലിറ്ററിന് 1.96 രൂപയും വർധിച്ചിരുന്നു.