ഷഹീൻ ബാഗ് പ്രതിഷേധ സ്ഥലത്തിന് സമീപം പെട്രോൾ ബോംബ് ആക്രമണം - ഷഹീൻ ബാഗ്
അജ്ഞാതനായ ഒരാൾ പ്രതിഷേധ സ്ഥലത്തിന് സമീപം പെട്രോൾ ബോംബ് എറിഞ്ഞുവെന്ന് പൊലീസ് പറയുന്നു
ഷഹീൻ ബാഗ് പ്രതിഷേധ സ്ഥലത്തിന് സമീപം പെട്രോൾ ബോംബ് ആക്രമണം
ന്യുഡൽഹി : ഷഹീൻ ബാഗ് പ്രതിഷേധ സ്ഥലത്തിന് സമീപം പെട്രോൾ ബോംബ് ആക്രമണം. ഇന്ന് രാവിലെ 9.30 ഓടെയാണ് സംഭവം. പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അജ്ഞാതനായ ഒരാൾ പ്രതിഷേധ സ്ഥലത്തിന് സമീപം പെട്രോൾ ബോംബ് എറിഞ്ഞുവെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ മൂന്ന് മാസക്കാലമായി പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഒരുകൂട്ടം സ്ത്രീകൾ ഈ പ്രദേശത്ത് സമരം നടത്തുകയാണ്. സമീപത്തുനിന്നും പെട്രോൾ നിറച്ച ആറ് കുപ്പികൾ പൊലീസ് കണ്ടെത്തി.