പുൽവാമയിൽ സുരക്ഷാ സേനക്ക് നേരെ ആക്രമണം - സിആർപിഎഫ് ബങ്കർ ലക്ഷ്യമാക്കിയാണ് ആക്രമണം
സിആർപിഎഫ് ബങ്കർ ലക്ഷ്യമാക്കിയാണ് ആക്രമണമുണ്ടായതെന്നും ആളപായമില്ലെന്നും പൊലീസ് വ്യക്തമാക്കി
![പുൽവാമയിൽ സുരക്ഷാ സേനക്ക് നേരെ ആക്രമണം Petrol bomb CRPF bunker Pulwama പെട്രോൾ ബോംബ് എറിഞ്ഞു പുൽവാമ ജില്ലയിൽ സുരക്ഷാ സേനയ്ക്ക് നേരെ ആക്രമണം സിആർപിഎഫ് ബങ്കർ ലക്ഷ്യമാക്കിയാണ് ആക്രമണം ജമ്മു കശ്മീരിലെ പുൽവാമ ജില്ല](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5778238-1048-5778238-1579529373609.jpg)
പുൽവാമ ജില്ലയിൽ സുരക്ഷാ സേനയ്ക്ക് നേരെ പെട്രോൾ ബോംബെറിഞ്ഞു
ശ്രീനഗർ:ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ സുരക്ഷാ സേനക്ക് നേരെ അക്രമികൾ പെട്രോൾ ബോംബെറിഞ്ഞ സംഭവത്തിൽ ആളപായമില്ലെന്ന് പൊലീസ്. സിആർപിഎഫ് ബങ്കർ ലക്ഷ്യമാക്കിയാണ് ആക്രമണമുണ്ടായത്. മേഖലയിൽ സുരക്ഷ ശക്തമാക്കി. നേരത്തെ ശ്രീനഗറിൽ സിആർപിഎഫ് സംഘത്തിന് നേരെ ഗ്രനേഡ് ആക്രമണം ഉണ്ടായിരുന്നു. കൗദാര മേഖലയിലാണ് ഭീകരാക്രമണം ഉണ്ടായത്.