ന്യൂഡല്‍ഹി: ഒരു ദിവസത്തെ ഇടവേളയ്‌ക്ക് ശേഷം രാജ്യത്ത് ഇന്ധന വില വീണ്ടും ഉയര്‍ന്നു. പെട്രോള്‍ ലിറ്ററില്‍ 11 പൈസ കൂടി 81.70 രൂപയായി. 21 പൈസ ഉയര്‍ന്ന ഡീസലിന് 71.62 രൂപയാണ് വില. ബുധനാഴ്‌ച രാജ്യത്ത് ഇന്ധന വില ഉയര്‍ന്നിരുന്നില്ല. തുടര്‍ച്ചയായ അഞ്ച് ദിവസം വില ഉയര്‍ത്തിയ ശേഷമാണ് ബുധനാഴ്‌ചയിലെ വര്‍ധന ഒഴിവാക്കിയത്.
രാജ്യത്ത് ഇന്ധന വില കൂടി - ഇന്നത്തെ ഡീസല്‍ വില
പെട്രോള്‍ ലിറ്ററില്‍ 11 പൈസ കൂടി 81.70 രൂപയായി. 21 പൈസ ഉയര്‍ന്ന ഡീസലിന് 71.62 രൂപയാണ് വില.
രാജ്യത്ത് ഇന്ധന വില കൂടി
അഞ്ച് ദിവസത്തിനിടെ പെട്രോളിന് 53 പൈസയും, ഡീസലിന് 95 പൈസയും കൂടിയിട്ടുണ്ട്. ഇന്നത്തേതു കൂടി കൂട്ടി പെട്രോളിന് 64 പൈസയുടെയും ഡീസലിന് 1.16 രൂപയുടെയും വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ അന്താരാഷ്‌ട്ര തലത്തില്‍ ഇന്ധനവില ദിനം പ്രതി കൂട്ടുന്നത് കഴിഞ്ഞ രണ്ട് മാസം കുറച്ചിരുന്നു. എന്നാല്‍ കൊവിഡ് മരുന്ന് വികസനം അവസാനഘട്ടത്തിലേക്ക് എത്തിയതോടെ ക്രൂഡ് ഓയില്‍ വില വീണ്ടും ഉയരുകയാണ്. 48 ഡോളറാണ് ഒരു ബാരല്‍ ക്രൂഡ് ഓയിലിന്‍റെ ഇന്നത്തെ വില.