തെലങ്കാനയിലെ നിസാമാബാദിലെ ലോക്സഭ തെരഞ്ഞെടുപ്പ് നീട്ടിവക്കണമെന്നും ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ട് ഒരു കൂട്ടം കര്‍ഷകര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. നിസാമാബാദില്‍ നിന്നും മത്സരിക്കുന്ന 16 പേരാണ് ഹര്‍ജി നല്‍കിയത്. ഇവിടെ നിന്നും മത്സരിക്കുന്ന കര്‍ഷകരായ സ്ഥാനാര്‍ഥികള്‍ ഇതുവരെയും ചിഹ്നങ്ങള്‍ നൽകിയിട്ടില്ലെന്നും അതിനാൽ പ്രചരണം നടത്താന്‍ ആവശ്യമായ സമയം ലഭിക്കില്ലെന്നും ചൂണ്ടിക്കാണിച്ചാണ് ഹർജി
നിസാമാബാദിലെ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്നാവശ്യം
കർഷക സ്ഥാനാർഥികളാണ് തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് ഹർജി നൽകിയിരിക്കുന്നത്
കര്‍ഷകര്‍ തെലങ്കാന ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി
ഏപ്രില്‍ 18ന് നടത്തുന്ന രണ്ടാം ഘട്ടത്തില്‍ നിസാമാബാദില്‍ തെരഞ്ഞെടുപ്പ് നടത്തുകയാണെങ്കില്‍ പ്രചരണത്തിന് ആവശ്യമായ സമയം ലഭിക്കുമെന്നും ഹർജിയിൽ പറയുന്നുണ്ട്. ആദ്യ ഘട്ടമായ ഏപ്രില്‍ 11നാണ് തെലങ്കാനയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്