മുംബൈ പൊലീസിലെ 1,233 ഉദ്യോഗസ്ഥര്‍ കൊവിഡ് മുക്തരായി - Mumbai Police
മഹാരാഷ്‌ട്രയില്‍ 35 പൊലീസ് ഉദ്യോഗസ്ഥരാണ് കൊവിഡ് ബാധിച്ച് മരിച്ചത്
![മുംബൈ പൊലീസിലെ 1,233 ഉദ്യോഗസ്ഥര്‍ കൊവിഡ് മുക്തരായി മുംബൈ പൊലീസ് കൊവിഡ് മുക്തരായി കൊവിഡ് 19 മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി COVID-19 Mumbai Police Police recovered from COVID-19](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7600560-438-7600560-1592041456753.jpg)
മുംബൈ: മുംബൈ പൊലീസിലെ 1,233 ഉദ്യോഗസ്ഥർ കൊവിഡില്‍ നിന്ന് രോഗമുക്തി നേടിയതായി മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്‌മുഖ് അറിയിച്ചു. ഇവരിൽ 334 പേർ ഡ്യൂട്ടിയിൽ തിരിച്ച് പ്രവേശിച്ചു. സ്വന്തം ജീവൻ പണയപ്പെടുത്തി ചുമതലകൾ നിർവഹിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരിൽ അഭിമാനമുണ്ടെന്ന് ദേശ്‌മുഖ് പറഞ്ഞു. മഹാരാഷ്‌ട്രയില്‍ 35 പൊലീസ് ഉദ്യോഗസ്ഥരാണ് ഇതിനോടകം കൊവിഡ് ബാധിച്ച് മരിച്ചത്. മുംബൈയില്‍ മാത്രം 21 പൊലീസുകാര്‍ക്ക് ജീവൻ നഷ്‌ടമായി. സംസ്ഥാനത്ത് 197 പൊലീസ് ഉദ്യോഗസ്ഥര്‍ക്കും 1,211 ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.