ശ്രീനഗർ: തീവ്രവാദ കേസിൽ അറസ്റ്റിലായ താരിഖ് അഹമ്മദ് മിറിനെ പാർട്ടിയിൽ നിന്നും 2018 ൽ പുറത്താക്കിയിരുന്നതായി ഭാരതീയ ജനതാ പാർട്ടി ജമ്മു കശ്മീർ യൂണിറ്റ് വക്താവ് അൽതാഫ് താക്കൂർ. സസ്‌പെൻഷനിലായ ഡിഎസ്‌പി ഡേവിന്ദർ സിങ്ങുമായുള്ള ബന്ധത്തിന്‍റെ പേരിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അടുത്തിടെ അറസ്റ്റ് ചെയ്ത താരിഖ് അഹമ്മദ് മിറിനെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്ക് 2018 ഒക്ടോബറിൽ പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നതായി ബിജെപി പ്രസ്താവനയിൽ അറിയിച്ചു. അദ്ദേഹം ഒരിക്കലും ബിജെപിയുടെ ഭാഗമല്ലെന്നും തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യരുതെന്നും അൽതാഫ് താക്കൂർ അഭ്യർഥിച്ചു. 'തീവ്രവാദ ബന്ധങ്ങൾ ഉള്ള ആരെയും ബിജെപി നിലനിർത്തില്ല. പാർട്ടിയുമായി ബന്ധമുള്ള ഓരോരുത്തരും മറ്റ് ക്രിമിനൽ പശ്ചാത്തലങ്ങൾ ഇല്ലാത്തവരാണ്'. അദ്ദേഹം കൂട്ടിച്ചേർത്തു.
താരിഖ് അഹമ്മദ് മിറിനെ പാർട്ടി നേരത്തേ പുറത്താക്കിയെന്ന് ബിജെപി - അൽതാഫ് താക്കൂർ
എൻഐഎ അടുത്തിടെ അറസ്റ്റ് ചെയ്ത താരിഖ് അഹമ്മദ് മിറിനെ പാർട്ടിയിൽ നിന്നും 2018 ൽ പുറത്താക്കിയിരുന്നതായി ഭാരതീയ ജനതാ പാർട്ടി ജമ്മു കശ്മീർ യൂണിറ്റ് വക്താവ് അൽതാഫ് താക്കൂർ അറിയിച്ചു
തീവ്രവാദ ബന്ധമുള്ളയാളെ പാർട്ടി നേരത്തേ പുറത്താക്കിയിരുന്നു; ബിജെപി
2020 ജനുവരിയിലാണ് ഡിഎസ്പി ഡേവിന്ദർ സിംഗിനെ ജമ്മു കശ്മീർ പൊലീസിൽ നിന്നും സസ്‌പെൻഡ് ചെയ്തത്. ഡൽഹിയിൽ അടക്കം രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടെന്ന കേസിൽ ഇയാൾ അറസ്റ്റിലാണ്.