കർഷകരുമായി ഒത്തുതീർപ്പിന് തയ്യാറായി പെപ്സികോ - ഗുജറാത്ത്
കമ്പനിയുടെ അനുമതിയില്ലാതെ ലെയ്സ് നിര്‍മാണത്തിനായി ഉപയോഗിക്കുന്ന ഉരുളക്കിഴങ്ങ് കൃഷി ചെയ്തതിന്‍റെ പേരിൽ പെപ്‌സികോ കര്‍ഷകര്‍ക്കെതിരേ കേസ് നല്‍കിയിരുന്നു.

ഗുജറാത്തിലെ ഉരുളക്കിഴങ്ങ് കര്‍ഷകരുമായി അമേരിക്കൻ ബഹുരാഷ്ട്ര കമ്പനിയായ പെപ്സികോ കോടതിക്ക് പുറത്ത് ഒത്തുതീർപ്പിന് തയ്യാറായി. ലെയ്സ് നിര്‍മാണത്തിനായി ഉപയോഗിക്കുന്ന ഉരുളക്കിഴങ്ങ് കമ്പനിയുടെ അനുമതിയില്ലാതെ കൃഷി ചെയ്തതിന്‍റെ പേരിൽ നാല് കർഷകർക്കെതിരെ പെപ്സികോ കേസ് നല്‍കുകയായിരുന്നു. കര്‍ഷകര്‍ രജിസ്റ്റേര്‍ഡ് എഫ്സി -5 വെറൈറ്റി ഉരുളക്കിഴങ്ങ് വിത്തുകള്‍ വാങ്ങാമെന്നും അത് കമ്പനിക്ക് മാത്രമേ വില്‍ക്കുകയുളളുവെന്നും കരാറില്‍ ഒപ്പുവയ്ക്കുകയാണെങ്കില്‍ കേസ് പിന്‍വലിക്കാന്‍ തയ്യാറാണെന്ന് പെപ്സികോ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു. മറുപടി അറിയിക്കാൻ ജൂൺ 12 വരെ സമയം അനുവദിച്ചു. ജൂണ്‍ 12 വരെ സ്റ്റേ തുടരും. എന്നാൽ പ്രത്യേകയിനം വിളകൾ കൃഷിചെയ്യാനും വിൽക്കാനും കർഷകർക്ക് അവകാശമുണ്ടെന്നും ബ്രാൻഡ് കാർഷികോൽപ്പന്നങ്ങൾ വിൽക്കുന്നതിന് മാത്രമേ വിലക്കുള്ളൂവെന്നുമാണ് കർഷക സംഘടനകളുടെ നിലപാട്.