ഗുജറാത്തിലെ കര്‍ഷകര്‍ക്കെതിരെ പെപ്സി കമ്പനി - chips
ലെയ്സ് ചിപ്സ് ഉത്പാദിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന കിഴങ്ങ് അനധികൃതമായി കൃഷി ചെയ്തുവെന്നാരോപിച്ചാണ് ഗുജറാത്തിലെ കര്‍ഷകര്‍ക്കെതിരെ പെപ്സികോ പരാതി നല്‍കിയത്.
പെപ്സികോ ഇന്ത്യയുടെ എഫ് സി-5 എന്ന കിഴങ്ങ് അനധികൃതമായി കൃഷി ചെയ്യുകയും വില്‍പ്പന നടത്തുകയും ചെയ്തുവെന്നാരോപിച്ചാണ് പെപ്സികോ പരാതി നല്‍കിയത്. എന്നാല്‍ പെപ്സികോയുടെ പരാതി വ്യാജമാണെന്നും. പരാതി അടിയന്തരമായി പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് ഇരുന്നൂറോളം കര്‍ഷകര്‍ കേന്ദ്രത്തിലേക്ക് കത്തയച്ചു. 2001 ലെ കര്‍ഷക സംരക്ഷണ നിയമ പ്രകാരം കൃഷി മന്ത്രാലയം കർഷകരുടെ അവകാശങ്ങൾ വിശദീകരിച്ച് ഒരു പൊതു പ്രസ്താവന പുറപ്പെടുവിക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു. കര്‍ഷകര്‍ക്കെതിരായുള്ള വാദം ഗുജറാത്തിലെ വാണിജ്യ കോടതിയില്‍ ഏപ്രില്‍ 26 ന് കേള്‍ക്കും.