ന്യൂഡല്‍ഹി: രാജ്യത്തുടനീളം രാത്രി ഒമ്പത് മണി മുതല്‍ രാവിലെ അഞ്ച് മണി വരെ ആളുകള്‍ പുറത്തിറങ്ങരുതെന്ന നിയന്ത്രണം തുടരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. എന്നാല്‍ ദേശീയപാതകളില്‍ യാത്രക്കാരുമായി ബസുകളും ചരക്കു ലോറികളും യാത്ര ചെയ്യുന്നതിന് നിയന്ത്രണമില്ലെന്നും കേന്ദ്രം അറിയിച്ചു. സാമൂഹിക അകലം ഉറപ്പാക്കുന്നതിനും ആളുകള്‍ ഒരുമിച്ച് കൂടുന്നത് തടയാനുമാണ് രാത്രികാലങ്ങളില്‍ ആളുകള്‍ പുറത്തിറങ്ങുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് ആഭ്യന്തര സെക്രട്ടറി അജയ് ബല്ല വ്യക്തമാക്കി. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ആളുകള്‍ രാത്രി പുറത്തിറങ്ങുന്നത് തടഞ്ഞ് എംഎച്ച്എ നിര്‍ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. ചില സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും രാത്രി 9മണി മുതല്‍ 5മണി വരെ ആളുകളെയും വാഹനങ്ങളെയും നിയന്ത്രിക്കുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തുടനീളം രാത്രി ഒമ്പത് മണി മുതല്‍ രാവിലെ അഞ്ച് മണി വരെ ആളുകള്‍ പുറത്തിറങ്ങരുതെന്ന് ആഭ്യന്തര മന്ത്രാലയം - അണ്‍ലോക്ക് 1
ദേശീയപാതകളില്‍ യാത്രക്കാരുമായി ബസുകളും ചരക്കു ലോറികളും യാത്ര ചെയ്യുന്നതിന് നിയന്ത്രണമില്ലെന്നും കേന്ദ്രം അറിയിച്ചു
രാജ്യത്തുടനീളം രാത്രി 9 മണി മുതല്‍ 5 മണി വരെ ആളുകള്‍ പുറത്തിറങ്ങരുതെന്ന് ആഭ്യന്തര മന്ത്രാലയം
ചരക്കു വാഹനങ്ങള്‍, യാത്രക്കാരുമായി പോവുന്ന ബസുകള്‍, തീവണ്ടി, വിമാനം, ബസ് എന്നിവയിറങ്ങി വീടുകളിലേക്ക് മടങ്ങുന്ന യാത്രക്കാര്‍ അല്ലെങ്കില്‍ ലക്ഷ്യസ്ഥാനത്തേക്ക് പോവുന്ന യാത്രക്കാര്‍ എന്നിവയ്‌ക്ക് യാത്രാ നിയന്ത്രണം ബാധകമല്ലെന്ന് അജയ് ബല്ല കൂട്ടിച്ചേര്‍ത്തു. സംസ്ഥാനങ്ങള്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 24 മുതലാണ് പ്രധാനമന്ത്രി രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്.