ഭോപാല്‍: സംസ്ഥാനത്ത് ദിനം പ്രതി കൊവിഡ്-19 കേസുകള്‍ ഉയര്‍ന്നിട്ടും ലോക്ക് ഡൗണിനെ വകവെക്കാതെയാണ് നാഗ്പൂര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നത്. പച്ചക്കറികളും മറ്റ് വസ്തുക്കളും വാങ്ങാനായി ഏറെ ആളുകളാണ് നാഗ്പൂര്‍ മാര്‍ക്കറ്റില്‍ എത്തുന്നത്. ഇവരാകട്ടെ സുരക്ഷാ മുന്‍ കരുതലുകള്‍ സ്വീകരിക്കാതെയാണ് എത്തുന്നത്. പലരും മാസ്കിന് പകരം തൂവാലയാണ് മുഖം മറക്കാന്‍ ഉപയോഗിക്കുന്നത്. തൂവാല ഉപയോഗിക്കുന്ന രീതി സുരക്ഷിതമല്ലെന്ന് ആരോഗ്യ വകുപ്പ് ആവര്‍ത്തിച്ച് വ്യക്തമാക്കുന്നുണ്ട്.
സാമൂഹ്യ അകലം പാലിക്കുന്നില്ല; നാഗ്പൂരില്‍ ആശങ്ക - കൊവിഡ് 19
പച്ചക്കറികളും മറ്റും വാങ്ങാനായി ഏറെ ആളുകളാണ് നാഗ്പൂര്‍ മാര്‍ക്കറ്റില്‍ എത്തുന്നത്. ഇവരാകട്ടെ സുരക്ഷാ മുന്‍ കരുതലുകള്‍ സ്വീകരിക്കാതെയാണ് എത്തുന്നത്.
![സാമൂഹ്യ അകലം പാലിക്കുന്നില്ല; നാഗ്പൂരില്‍ ആശങ്ക People violate social distancing norms Nagpur COVID-19 lockdown ലോക്ക് ഡൗണ്‍ സാമൂഹ്യ അകലം ആശങ്ക നാഗ്പൂര്‍ മാര്‍ക്കറ്റ് നാഗ്പൂര്‍ കൊവിഡ് 19 മഹാരാഷ്ട്ര](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6854562-29-6854562-1587288435084.jpg)
ലോക്ക് ഡൗണിലും സാമൂഹ്യ അകലം പാലിക്കുന്നില്ല; ആശങ്ക ഉണര്‍ത്തി നാഗ്പൂര്‍ മാര്‍ക്കറ്റ്
വ്യക്തികള്‍ തമ്മില്‍ സാമൂഹ്യ അകലം പാലിക്കലാണ് കൊവിഡ് നിയന്ത്രിക്കാനുള്ള പ്രധാന മാര്‍ഗമായി ലോകാരോഗ്യ സംഘടന മുന്നോട്ടു വെക്കുന്ന രീതി. രാജ്യത്ത് 15712 പേര്‍ക്കാണ് കൊവിഡ്-19 ബാധിച്ചത്. 12974 പേര്‍ നിലവില്‍ ആശുപത്രികളില്‍ കഴിയുന്നുണ്ട്. 2230 പേരെ ഡിസ്ചാര്‍ജ് ചെയ്തു. 507 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്ക്.