ന്യൂഡൽഹി: യഥാർഥ നിയന്ത്രണ രേഖയിലെ സൈന്യങ്ങളുടെ പിന്മാറൽ നീക്കവും പുരോഗമന പ്രവർത്തനങ്ങളും ജനങ്ങൾ നിരീക്ഷിക്കുമെന്ന് മുൻ കേന്ദ്രമന്ത്രി പി. ചിദംബരം. ചർച്ചകളെ തുടർന്ന് ഇരുരാജ്യങ്ങളുടെ പിന്മാറലിലും സൈനിക വിന്യാസം കുറച്ചതിലും സന്തോഷമുണ്ട്. ജനങ്ങൾ എല്ലാ കാര്യങ്ങളും സൂക്ഷ്‌മമായി നിരീക്ഷിക്കുമെന്നും ചിദംബരം ട്വിറ്ററിൽ കുറിച്ചു. കിഴക്കൻ ലഡാക്കിലെ പാങ്കോംഗ് തടാകത്തിലും ഡെസ്‌പാങ് മേഖലയിലും പിന്മാറൽ സംബന്ധിച്ച കാര്യങ്ങൾ തീരുമാനിക്കുന്നതിന് ഇന്ത്യ-ചൈനീസ് സൈനിക ഉദ്യോഗസ്ഥർ ഇനിയും ചർച്ചകൾ നടത്തുമെന്ന് കേന്ദ്രം അറിയിച്ചു.
എൽഎസിയിലെ സൈന്യങ്ങളുടെ പിന്മാറൽ നീക്കം ജനങ്ങൾ നിരീക്ഷിക്കുമെന്ന് പി. ചിദംബരം
ചർച്ചകളെ തുടർന്ന് ഇരുരാജ്യങ്ങളുടെ പിന്മാറലിലും സൈനിക വിന്യാസം കുറച്ചതിലും സന്തോഷമുണ്ട്. ജനങ്ങൾ എല്ലാ കാര്യങ്ങളും സൂക്ഷ്‌മമായി നിരീക്ഷിക്കുമെന്നും മുൻ കേന്ദ്രമന്ത്രി പി. ചിദംബരം ട്വിറ്ററിൽ കുറിച്ചു.
ഫോർവേർഡിങ് മേഖലകളിൽ ടാങ്കുകൾ, പീരങ്കികൾ, അധിക സേന എന്നിവ ഒഴിവാക്കുന്നത് സംബന്ധിച്ച് ഇരു രാജ്യങ്ങളിലെയും പ്രതിനിധികൾ ചർച്ച ചെയ്യും. ഇന്ത്യ-ചൈന അതിർത്തി സംഘർഷവുമായി ബന്ധപ്പെട്ട് വർക്കിംഗ് മെക്കാനിസം ഫോർ കൺസൾട്ടേഷൻ ആൻഡ് കോർഡിനേഷന്‍റെ (ഡബ്ല്യുഎംസിസി) അടുത്ത കൂടിക്കാഴ്‌ച ഇന്ന് നടക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പട്രോളിംഗ് പോയിന്‍റ് 15, ഹോട്ട് സ്‌പ്രിംഗ്‌സ് എന്നിവിടങ്ങളിൽ നിന്ന് ചൈനീസ് സൈന്യം ഏകദേശം രണ്ട് കിലോമീറ്റർ പിന്മാറിയതായി സൈനികവൃത്തങ്ങൾ അറിയിച്ചു.