ന്യൂഡല്‍ഹി:ലോക്ക് ഡൗണ്‍ വിലക്കുകള്‍ ലംഘിച്ച് തലസ്ഥാനത്ത് ജനങ്ങള്‍ മദ്യശാലയില്‍ ഒത്തുകൂടി. ബുരാരി മേഖലയിലെ മദ്യശാലയിലാണ് ആളുകള്‍ സാമൂഹിക അകലം പാലിക്കാതെ എത്തിയത്. ഉടന്‍ തന്നെ പൊലീസ് എത്തി ആളുകളെ പിരിച്ചുവിടുകയും മദ്യശാല അടക്കാന്‍ നിര്‍ദേശിക്കുകയും ചെയ്‌തു. ഡല്‍ഹിയില്‍ രാവിലെ 9 മണി മുതല്‍ വൈകുന്നേരം 6.30 വരെ സര്‍ക്കാര്‍ നിയന്ത്രിത മദ്യവില്‍പന ശാലകള്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരുന്നു. സാമൂഹിക അകലം പാലിക്കാനും സര്‍ക്കാറിന്‍റെ കര്‍ശന നിര്‍ദേശമുണ്ടായിരുന്നു.
ഡല്‍ഹിയില്‍ ലോക്ക് ഡൗണ്‍ ലംഘനം; ആളുകള്‍ മദ്യശാലയില്‍ ഒത്തുകൂടി
ഡല്‍ഹിയില്‍ രാവിലെ 9 മണി മുതല്‍ വൈകുന്നേരം 6.30 വരെ സര്‍ക്കാര്‍ നിയന്ത്രിത മദ്യവില്‍പന ശാലകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരുന്നു.
കേന്ദ്രത്തിന്‍റെ ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രകാരം 150 മദ്യശാലകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എല്‍ 7 ലൈസന്‍സിനു കീഴിലുള്ള സ്വകാര്യ വ്യക്തികളുടെ മദ്യശാലകള്‍ കണ്ടെത്തി കേന്ദ്ര നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് എക്‌സൈസ് വകുപ്പിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 3 ദിവസത്തിനുള്ളില്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശമുണ്ട്. തലസ്ഥാനത്ത് സര്‍ക്കാര്‍ ഏജന്‍സികള്‍ നടത്തുന്ന എല്‍ 7,എല്‍ 8 വിഭാഗത്തില്‍പ്പെടുന്ന മദ്യശാലകള്‍ക്ക് മാത്രമേ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളു.