കേരളം

kerala

ETV Bharat / bharat

രാഷ്ട്രീയ നേതാവിനെ തെരഞ്ഞെടുക്കുമ്പോൾ ജനങ്ങൾ ശ്രദ്ധിക്കണം: വെങ്കയ്യ നായിഡു - political leader

നേതാവിനെ  തെരഞ്ഞെടുക്കുമ്പോൾ  അയാളുടെ കഴിവ് ,സ്വഭാവം , കാര്യക്ഷമത എന്നിവക്കാണ് മുന്‍തൂക്കം നല്‍കേണ്ടത്.എന്നാല്‍ ദൗർഭാഗ്യകരമെന്ന് പറയട്ടെ ഇപ്പോള്‍ ജാതി,മതം,പണം എന്നിവക്കാണ് മുന്‍തൂക്കം നല്‍കുന്നതെന്ന് വെങ്കയ്യ നായിഡു

Vice President M Venkaiah Naidu  'Thuglak' magazine  four Cs  political leader  രാഷ്ട്രീയ നേതാവിനെ തിരഞ്ഞെടുക്കുമ്പോൾ ജനങ്ങൾ ശ്രദ്ധിക്കണം: വെങ്കയ്യ നായിഡു
രാഷ്ട്രീയ നേതാവിനെ തിരഞ്ഞെടുക്കുമ്പോൾ ജനങ്ങൾ ശ്രദ്ധിക്കണം: വെങ്കയ്യ നായിഡു

By

Published : Jan 15, 2020, 10:00 AM IST


ചെന്നൈ: ഒരു രാഷ്ട്രീയ നേതാവിനെ തെരഞ്ഞെടുക്കുമ്പോൾ ജനങ്ങൾ വളരെയധികം ജാഗ്രത പുലർത്തണമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ചെന്നൈയിൽ ''തുഗ്ലക് '' മാസികയുടെ അമ്പതാം വാർഷികത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .

നേതാവിനെ തെരഞ്ഞെടുക്കുമ്പോൾ അയാളുടെ കഴിവ് ,സ്വഭാവം , കാര്യക്ഷമത എന്നിവക്കാണ് മുന്‍തൂക്കം നല്‍കേണ്ടത്.എന്നാല്‍ ദൗർഭാഗ്യകരമെന്ന് പറയട്ടെ ഇപ്പോള്‍ ജാതി.മതം,പണം എന്നിവക്കാണ് മുന്‍തൂക്കം നല്‍കുന്നത് .ഈ പ്രവണത നല്ലതല്ല .ഇത്തരത്തിലുള്ള ചിന്തകള്‍ ജനാധിപത്യത്തിന്‍റെ മൂല്യം നഷ്ടപ്പെടുത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് . അതിനാൽ തന്നെ നാം തെരഞ്ഞടുക്കുന്നവരും സമൂഹത്തിന്‍റെ ഉയർച്ചയ്ക്ക് പങ്കുവഹിക്കാൻ കഴിയുന്നവരാകണം . ജനങ്ങളുടെ പ്രശ്‌നങ്ങൾ മനസിലാക്കാൻ കഴിയുന്ന ആളെയാകണം നമ്മൾ വിജയിപ്പിച്ച് വിടേണ്ടത്. അല്ലാത്തപക്ഷം നമ്മൾ രാജ്യത്തോട് കാട്ടുന്ന വലിയ നീതികേടാകും അതെന്നും നായിഡു കൂട്ടിച്ചേർത്തു.

വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിലെ വിശ്വാസ്യതയെപ്പറ്റി മാധ്യമങ്ങളെ അദ്ദേഹം ഉപദേശിച്ചു.വാർത്തകൾ വാർത്തകളായിരിക്കണം കാഴ്ച്ചകൾ കാഴ്‌ച്ചകളും എന്ന് ഉറച്ച് വിശ്വസിക്കുന്ന ആളാണ് താൻ . വാർത്തകൾ പ്രത്യേകതയുളളവയും കാഴ്ച്ചകൾ വേറിട്ടതുമാകണം . എന്നാൽ ഇവ രണ്ടും സംയോജിപ്പിക്കുന്നത് യഥാർഥ പത്രപ്രവർത്തനമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആദ്യകാലങ്ങളിൽ രാഷ്ട്രീയം ,ആരോഗ്യമേഖല, പത്രപ്രവർത്തനം ,വിദ്യാഭ്യാസം എന്നിവയെ ദൗത്യങ്ങളായാണ്' കണ്ടിരുന്നത്. എന്നാൽ ഇന്ന് ഇത് പണത്തിന് വേണ്ടി മാത്രം മാറ്റപ്പെട്ടവയായെന്നും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details