ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിന്‍റെ പേരില്‍ ഡല്‍ഹിയില്‍ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ പ്രതികരണവുമായി മുൻ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരം. ദീര്‍ഘവീക്ഷണവും വിവേകവുമില്ലാത്ത നേതാക്കളെ തെരഞ്ഞെടുത്തതിന്‍റെ ഫലമാണ് ജനം അനുഭവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ നടക്കുന്ന കലാപ സമാനമായ സാഹചര്യത്തില്‍ ഏഴ് പേര്‍ക്ക് ജീവൻ നഷ്ടപ്പെട്ടതില്‍ അദ്ദേഹം ഞെട്ടല്‍ രേഖപ്പെടുത്തി. പൗരത്വ ഭേദഗതി നിയമം സര്‍ക്കാര്‍ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൗരത്വ നിയമത്തില്‍ ഭേദഗതിയുടെ ആവശ്യം എന്തായിരുന്നുവെന്നും ചിദംബരം ചോദിച്ചു.
വിവേകബുദ്ധിയില്ലാത്തവരെ തെരഞ്ഞെടുത്തതിന്‍റെ ഫലമെന്ന് പി.ചിദംബരം - ന്യൂഡൽഹി
പൗരത്വ ഭേദഗതി നിയമം സര്‍ക്കാര്‍ പിൻവലിക്കണമെന്നും പൗരത്വ നിയമത്തില്‍ ഭേദഗതിയുടെ ആവശ്യം എന്തായിരുന്നുവെന്നും ചിദംബരം ചോദിച്ചു.
വിവേകബുദ്ധിയില്ലാത്തവരെ തെരഞ്ഞെടുത്തതിന്‍റെ ഫലമാണ് ജനം അനുഭവിക്കുന്നത്: പി.ചിദംബരം
നിയമത്തിനെതിരെ പല തവണ കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കിയെങ്കിലും ബധിര ചെവിയിലാണ് അത് പതിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.