ഭരണഘടനാ ഭേദഗതിയില്‍ കശ്‌മീരികള്‍ക്ക് എതിര്‍പ്പില്ല; പ്രശ്‌നങ്ങള്‍ക്ക് കാരണം പാകിസ്ഥാനെന്ന് ലഫ്‌റ്റനന്‍റ് ജനറല്‍ ബിഎസ് രാജു - കശ്‌മീര്‍ പ്രശ്‌നം
കശ്‌മീരില്‍ സമാധാനം ഉണ്ടാകരുതെന്ന നിലപാടുള്ള പാകിസ്ഥാന്‍ മേഖലയിലെ സമാധാന അന്തരീക്ഷം തകര്‍ക്കുകയാണെന്നും ലഫ്‌റ്റനന്‍റ് ജനറല്‍ ബിഎസ് രാജു അഭിപ്രായപ്പെട്ടു.
![ഭരണഘടനാ ഭേദഗതിയില്‍ കശ്‌മീരികള്‍ക്ക് എതിര്‍പ്പില്ല; പ്രശ്‌നങ്ങള്‍ക്ക് കാരണം പാകിസ്ഥാനെന്ന് ലഫ്‌റ്റനന്‍റ് ജനറല്‍ ബിഎസ് രാജു Lt General BS Raju Art 370 Pakistan is unhappy Lt Gen Raju Article 370 ആര്‍ട്ടിക്കിള്‍ 370 കശ്‌മീര്‍ പ്രശ്‌നം ഭരണഘടനാ ഭേദഗതി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7528998-722-7528998-1591614777052.jpg)
ശ്രീനഗര്‍: പ്രത്യേക അധികാരം നല്‍കുന്ന ഭരണഘടനയുടെ 370ാം അനുച്ഛേദം റദ്ദാക്കിയതില്‍ കശ്‌മീരിലെ ജനങ്ങള്‍ക്ക് അതൃപ്‌തിയില്ലെന്നും, താഴ്‌വരയിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള പാകിസ്ഥാൻ ശ്രമമാണ് മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും ലഫ്‌റ്റനന്‍റ് ജനറല്‍ ബിഎസ് രാജു. ഷോപ്പിയാൻ ജില്ലയില്‍ കഴിഞ്ഞ ദിവസമുണ്ടായ സൈനിക നീക്കത്തില്‍ ഒമ്പത് തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍റെ പരാമര്‍ശം. കശ്‌മീരിലെ ജനങ്ങള്‍ സര്‍ക്കാര്‍ തീരുമാനത്തെ സ്വീകരിച്ചിരുന്നു. താഴ്‌വരയിലെ സമാധാന അന്തരീക്ഷം അതിന് തെളിവാണ്. ഫെബ്രുവരി മാസത്തോടെ മേഖലയിലെ സ്‌കൂളുകളില്‍ ഭൂരിഭാഗവും തുറന്നു. കടകള്‍ തുറക്കുകയും ടൂറിസ്‌റ്റുകള്‍ താഴ്‌വരയിലേക്ക് എത്തുകയും ചെയ്‌തിരുന്നു. എന്നാല്‍ കശ്‌മീരില്‍ സമാധാനം ഉണ്ടാകരുതെന്ന നിലപാടുള്ള പാകിസ്ഥാന്‍ മേഖലയിലെ സമാധാന അന്തരീക്ഷം തകര്‍ക്കുകയാണെന്നും ലഫ്‌റ്റനന്‍റ് ജനറല്‍ ബിഎസ് രാജു അഭിപ്രായപ്പെട്ടു. ഭീകരര്‍ക്ക് ആയുധങ്ങളും മറ്റ് സഹായങ്ങളും നല്‍കുന്ന പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാകിസ്ഥാൻ പുറത്തുവിടുന്ന വ്യാജവാര്‍ത്തകള്‍ വിശ്വസിക്കരുതെന്ന് താഴ്‌വരയിലെ ജനങ്ങളോട് ലഫ്‌റ്റനന്‍റ് ജനറല്‍ അഭ്യര്‍ഥിച്ചു.