കേരളം

kerala

ETV Bharat / bharat

ബിഹാറിലെ ജനങ്ങൾ മാറ്റത്തിനായി വോട്ടുചെയ്യണം: തേജസ്വി യാദവ് - vote to ring in changeർ

പൊതുജനങ്ങളോടൊപ്പം നിൽക്കുന്നതിനാൽ ആർജെഡി തീർച്ചയായും വിജയിക്കുമെന്നും യാദവ്.

vote to ring in change  Tejashwi Yadav on Wednesday urged people of Bihar to use their vote  Bihar election 2020  Vote on Bihar'  തേജശ്വി യാദവ്  ബീഹാറിലെ ജനങ്ങൾ മാറ്റത്തിനായി വോട്ടുചെയ്യണം  ബിഹാർ തെരഞ്ഞെടുപ്പ്  vote to ring in changeർ  Tejashwi Yadav
തേജശ്വി യാദവ്

By

Published : Oct 28, 2020, 9:20 AM IST

പട്‌ന: ബിഹാർ തെരഞ്ഞെടുപ്പിൽ ജനങ്ങൾ മാറ്റത്തിനായി വോട്ടു ചെയ്യണമെന്ന് രാഷ്ട്രീയ ജനതാദൾ നേതാവ് തേജസ്വി യാദവ്.

തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്‍റെ ഉത്സവങ്ങളാണ്. തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ടം ആരംഭിച്ചു. ഈ തെരഞ്ഞെടുപ്പിൽ ബിഹാറിന്‍റെ മാറ്റത്തിനായി ജനങ്ങളോട് അവരുടെ വോട്ട് ഉപയോഗിക്കാൻ ഞാൻ അഭ്യർഥിക്കുന്നു- തേജസ്വി യാദവ് പറഞ്ഞു.

സംസ്ഥാനത്ത് ഇപ്പോൾ നിലനിൽക്കുന്ന ഏറ്റവും വലിയ പ്രശ്നം തൊഴിലില്ലായ്മയാണെന്നും വെള്ളപ്പൊക്കം, ജാപ്പനീസ് എൻസെഫലൈറ്റിസ്, ജനങ്ങളുടെ മറ്റ് പ്രശ്നങ്ങൾ എന്നിവ നിതീഷ് കുമാർ അവഗണിച്ചെന്നും യാദവ് ആരോപിച്ചു. പൊതുജനങ്ങളോടൊപ്പം നിൽക്കുന്നതിനാൽ ആർജെഡി തീർച്ചയായും വിജയിക്കുമെന്നും യാദവ് കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details