റെഡ് സോൺ പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് വീണ്ടും കൊവിഡ് പരിശോധന - റെഡ് സോൺ
മെഡിക്കൽ സംഘങ്ങൾ വീടുകളിൽ എത്തി ആരോഗ്യ പരിശോധന നടത്തും. അനുമതിയില്ലാതെ പ്ലാസ്മ തെറാപ്പി നടത്തരുതെന്ന് ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിൻ വ്യക്തമാക്കി. നിലവിൽ 3,515 കൊവിഡ് പോസിറ്റീവ് കേസുകളാണ് ഡല്‍ഹിയിലുള്ളത്
ന്യൂഡൽഹി: റെഡ് സോൺ പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് കൊവിഡ് പരിശോധന വീണ്ടും നടത്തുമെന്ന് ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ. മെഡിക്കൽ സംഘങ്ങൾ വീടുകളിൽ എത്തി ആരോഗ്യ പരിശോധന നടത്തും. അനുമതിയില്ലാതെ പ്ലാസ്മ തെറാപ്പി നടത്തരുതെന്ന് ജെയിൻ വ്യക്തമാക്കി. നിലവിൽ 3,515 പോസിറ്റീവ് കേസുകളാണ് ഉള്ളത്. 1094 പേർക്ക് രോഗം ഭേദമായി. പ്ലാസ്മ തെറാപ്പി സാങ്കേതിക ചികിത്സയാണെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും കേന്ദ്രവും വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രത്തിൽ നിന്ന് അനുമതിയുള്ളവർ മാത്രമേ തെറാപ്പി നടത്താവൂ. ആരോഗ്യ മന്ത്രാലയം എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും റെഡ്, ഓറഞ്ച്, ഗ്രീൻ സോണുകളായി തരം തിരിച്ചിട്ടുണ്ട്. ഡൽഹി, കൊൽക്കത്ത, ചെന്നൈ, മുംബൈ എന്നീ നാല് പ്രധാന മെട്രോപൊളിറ്റൻ പ്രദേശങ്ങളും റെഡ് സോൺ മേഖലയാണ്. ബെംഗളൂരു അർബൻ, ബെംഗളൂരു റൂറൽ, ലഖ്‌നൗ, ഹൈദരാബാദ്, ഇൻഡോർ, ഭോപാൽ, പട്‌ന, അഹമ്മദാബാദ്, സൂററ്റ്, പൂനെ, നാഗ്‌പൂര്‍ എന്നിവയാണ് റെഡ് സോണിലുള്ള മറ്റ് പ്രധാന നഗരങ്ങൾ.