പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് ഉദംപൂരിലെ ജനങ്ങൾ - മഹാത്മാഗാന്ധി നാഷണൽ റൂറൽ എംപ്ലോയ്‌മെന്റ് ഗ്യാരണ്ടി ആക്റ്റ്
ലോക്ക് ഡൗണിൽ വരുമാനം നഷ്ടപ്പെട്ട ജനങ്ങൾക്ക് മഹാത്മാഗാന്ധി നാഷണൽ റൂറൽ എംപ്ലോയ്‌മെന്റ് ഗ്യാരണ്ടി ആക്റ്റിന്‍റെ കീഴിൽ മെച്ചപ്പെട്ട തൊഴിൽ അവസരങ്ങൾ നൽകിയതിനാണ് പ്രധാനമന്ത്രിക്ക് ജനങ്ങൾ നന്ദി അറിയിച്ചത്.
ശ്രീനഗർ: മഹാത്മാഗാന്ധി നാഷണൽ റൂറൽ എംപ്ലോയ്‌മെന്റ് ഗ്യാരണ്ടി ആക്റ്റിന്‍റ് കീഴിൽ മെച്ചപ്പെട്ട തൊഴിൽ അവസരങ്ങളും വേതനവും ലഭിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറഞ്ഞ് ഉദംപൂരിലെ ജനങ്ങൾ. വിവിധ പഞ്ചായത്ത് തല പദ്ധതികളിലൂടെയാണ് മഹാത്മാഗാന്ധി നാഷണൽ റൂറൽ എംപ്ലോയ്‌മെന്റ് ഗ്യാരണ്ടി ആക്റ്റ് വഴി (എംജിഎൻആർജിഎ) പൗരന്മാർക്ക് ജോലി ചെയ്യുന്നതിനായി അവസരം ലഭിക്കുന്നത്. ലോക്ക് ഡൗണിൽ തൊഴിൽ നഷ്ടപ്പെട്ട ഒട്ടനവധി ആളുകൾക്ക് ഇത് വലിയ സഹായമാണ്. എല്ലാ സുരക്ഷാ മുൻകരുതലും പാലിച്ചുകൊണ്ട് ഗ്രാമവികസന വകുപ്പാണ് ജമ്മു കശ്മീരിലെ എംജിഎൻആർജിഎയുടെ കീഴിൽ വിവിധ ജോലികൾ ആരംഭിച്ചിരിക്കുന്നത്. ജോലി സ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും നിർബന്ധമാണ്.