മുംബൈ:പ്രതിപക്ഷത്തിരിക്കാനാണ് ജനങ്ങള്‍ ആവശ്യപ്പെട്ടതെന്നും പാര്‍ട്ടിയത് ചെയ്യുമെന്നും എന്‍.സി.പി നേതാവ് ശരത് പവാര്‍. എന്‍.സി.പിയുടെയും കോണ്‍ഗ്രസിന്‍റെയും പിന്തുണയോടെ മഹാരാഷ്‌ട്രയില്‍ എന്‍.ഡി.എ ഘടകമായ ശിവസേന സര്‍ക്കാര്‍ രൂപികരിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നതിനിടെയാണ് ശരത്പവാറിന്‍റെ പരാമര്‍ശം. ഇക്കാര്യത്തില്‍ തങ്ങളുടെ പാര്‍ട്ടിയില്‍ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും ശരത് പവാര്‍ കൂട്ടിച്ചേര്‍ത്തു.
ബി.ജെ.പിയേയും ശിവസേനയേയും പരിഹസിച്ച് ശരത്പവാര്‍ - ശിവസേന
മുഖ്യമന്ത്രി സ്ഥാനം പങ്കുവെക്കണമെന്നുള്ള ബി.ജെ.പിയുടെയും ശിവസേനയുടെയും തര്‍ക്കത്തെ ബാലിശമെന്നും ശരത്പവാര്‍ പരിഹസിച്ചു
ബി.ജെ.പിയെയും ശിവസേനയെയും പരിഹസിച്ച് ശരത്പവാര്‍
മുഖ്യമന്ത്രി സ്ഥാനം പങ്കുവെക്കണമെന്നുള്ള ബി.ജെ.പിയുടെയും ശിവസേനയുടെയും തര്‍ക്കത്തെ ബാലിശമെന്നും ശരത്പവാര്‍ പരിഹസിച്ചു. രണ്ടരവര്‍ഷം വീതം മൂഖ്യമന്ത്രി സ്ഥാനം പങ്കുവെക്കാന്‍ ബി.ജെ.പിക്കു മുന്‍പാകെ ശിവസേന ആവശ്യമുന്നയിച്ചിരുന്നു. എന്നാല്‍ ഈ നീക്കത്തെ ബി.ജെ.പി തള്ളിയിരുന്നു.