ലഖ്‌നൗ: ഹത്രാസില്‍ ബലാത്സംഗത്തിന് ഇരയായി മരിച്ച പെൺകുട്ടിയുടെ വീട് സന്ദർശിക്കാൻ എത്തിയ മലയാളി ഉൾപ്പെടെ നാല് പേരെ യുപി പൊലീസ് അറസ്റ്റ് ചെയ്തു. അതിഖ് ഉർ റഹ്മാൻ, സിദ്ദിഖ്, മസൂദ് അഹമ്മദ്, ആലം എന്നിവരെയാണ് ഡല്‍ഹിയില്‍ നിന്ന് യുപിയിലേക്കുള്ള യാത്രയ്ക്കിടെ മഥുരയില്‍ അറസ്റ്റ് ചെയ്തത്. സിദ്ദിഖ് മലപ്പുറം സ്വദേശിയാണ്.
ഹത്രാസ് സന്ദർശനത്തിന് എത്തിയ മലയാളി ഉൾപ്പെടെ നാല് പേർ അറസ്റ്റില്‍ - popular front
അതിഖ് ഉർ റഹ്മാൻ, സിദ്ദിഖ്, മസൂദ് അഹമ്മദ്, ആലം എന്നിവരെയാണ് ഡല്‍ഹിയില്‍ നിന്ന് യുപിയിലേക്കുള്ള യാത്രയ്ക്കിടെ മഥുരയില്‍ അറസ്റ്റ് ചെയ്തത്. സിദ്ദിഖ് മലപ്പുറം സ്വദേശിയാണ്
ഹത്രാസ് സന്ദർശനത്തിന് എത്തിയ മലയാളി ഉൾപ്പെടെ നാല് പേർ അറസ്റ്റില്‍
രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ മഥുരയിലെ ടോൾ പ്ലാസയില്‍ നടത്തിയ വാഹന പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. സ്ഥലത്തെ ക്രമസമാധാനം തകരാതിരിക്കാനാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് യുപി പൊലീസ് പറഞ്ഞു. ഇവരുടെ മൊബൈല്‍ ഫോൺ, ലാപ്ടോപ്, പുസ്തകങ്ങൾ എന്നിവ പൊലീസ് പിടിച്ചെടുത്തു. ചോദ്യം ചെയ്യലില്‍ ഇവർക്ക് പോപ്പുലർ ഫ്രണ്ട്, കാമ്പസ് ഫ്രണ്ട് എന്നീ സംഘടനകളുമായി ബന്ധമുണ്ടെന്ന് സമ്മതിച്ചതായും പൊലീസ് പറഞ്ഞു.