കേരളം

kerala

By

Published : Nov 27, 2019, 10:38 AM IST

ETV Bharat / bharat

ഭരണഘടനാ അവകാശങ്ങളെ കുറിച്ച് ജനങ്ങള്‍ അജ്ഞരാണ്: ഡോ. പരന്‍താപ് ദാസ്

കോടതി വിധികളും അതിന്‍റെ നിയമാവലികളും നിരക്ഷരായ സാധാരണക്കാര്‍ക്ക് മനസിലാക്കാന്‍ കഴിയാത്തത് തികച്ചും പരിതാപകരമായ അവസ്ഥയാണെന്നും ഡോ. പരന്‍താപ് ദാസ്

Constitution Day  Dr BR Ambedkar  CJI Ranjan Gogoi  ഭരണഘടനപരമായ അവകാശങ്ങള്‍  നിയമപഠനം  people are still unaware about constitutional rights
ഡോ. പരന്‍താപ് ദാസ്

ഭരണഘടന ഉറപ്പ് നല്‍കുന്ന അവകാശങ്ങളും കടമകളും സംബന്ധിച്ച് ഇന്നും രാജ്യത്തെ ജനങ്ങള്‍ അജ്ഞരാണ്. നിയമ വിദ്ഗധന്‍ ഡോ. പരന്‍താപ് ദാസ് ഇ.ടി.വി ഭാരതിനോട് സംസാരിക്കുന്നു.

ഭരണഘടനപരമായ അവകാശങ്ങളെ കുറിച്ച് സാധാരണക്കാരായ ജനങ്ങള്‍ ഇന്നും അജ്ഞരാണ്: ഡോ. പരന്‍താപ് ദാസ്

രാജ്യത്ത് നിലനില്‍ക്കുന്ന നിയമങ്ങളെ കുറിച്ചുള്ള അവബോധം ജനങ്ങളില്‍ എത്തിക്കാന്‍ മുന്‍ സര്‍ക്കാരുകള്‍ ശ്രമം നടത്തിയിട്ടുണ്ടെങ്കിലും ഇനിയും ബഹുദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു . ഭരണഘടന ശില്‌പി ഡോ. ബി.ആര്‍. അംബേദ്‌കര്‍ ഭരണഘടനയുടെ ആമുഖം കൃത്യമായി പാലിക്കണമെന്ന് ആഗ്രഹിച്ചിരുന്നു എന്നാല്‍ രാഷ്ടീയ ഇടപെടലുകള്‍ അതിനെ നിസാരമാക്കി. ഭരണഘടനാപരമായി തന്‍റെ അവകാശങ്ങളേയും കടമകളേയും കുറിച്ച് അജ്ഞരായ ജനങ്ങള്‍ ഇപ്പോഴും രാജ്യത്തുണ്ട്.

കോടതി വിധികളും അതിന്‍റെ നിയമാവലികളും നിരക്ഷരായ സാധാരണക്കാര്‍ക്ക് മനസിലാക്കാന്‍ കഴിയാത്തത് തികച്ചും പരിതാപകരമായ അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പട്ടികജാതി വിഭാഗം ജനങ്ങള്‍ക്ക് വേണ്ടി വിഷ്വൽ, പിക്ടോഗ്രാഫിക് അവതരണങ്ങളിലൂടെ നിയമങ്ങൾ വിശദീകരിച്ചുകൊടുക്കാന്‍ നിയമ-നീതി മന്ത്രാലയം ശ്രമം നടത്തുന്നുണ്ട്.

രാജ്യത്തെ നിയമ സര്‍വകലാശാലകളും ബാര്‍ അസോസിയേഷനുകളും ജനങ്ങളിലേക്ക് നിയമത്തെക്കുറിച്ചുള്ള അവബോധം സൃഷ്ക്കുന്നതിന് ശ്രമം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

കശ്‌മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന 370-ാം അനുഛേദം നീക്കം ചെയ്‌ത കേന്ദ്ര സര്‍ക്കാര്‍ നടപടി ധീരമാണ്. ചീഫ് ജസ്റ്റിസിന്‍റെ ഓഫീസും വിവരാവകാശ നിയമ പരിധിയിലാക്കിക്കൊണ്ടുള്ള മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌യുടെ ഉത്തരവ് ചരിത്രപരമായ നീക്കമാണെന്നും അദ്ദേഹം പറഞ്ഞു.

ന്യായധിപന്മരെ തെരഞ്ഞെടുക്കുന്നത് കൂടുതല്‍ സുതാര്യമാക്കണം. എങ്ങനെയാണ് ന്യായാധിപ തെരഞ്ഞെടുപ്പ് നടക്കുന്നത് എന്നറിയാന്‍ രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും അവകാശമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ABOUT THE AUTHOR

...view details