ന്യൂഡൽഹി:ലോക്ക് ഡൗണിനെ തുടർന്ന് മാറ്റിവച്ച സിബിഎസ്ഇ 10, 12 ബോർഡ് പരീക്ഷകൾ ജൂലൈ ഒന്ന് മുതൽ 15 വരെ നടത്തുമെന്ന് കേന്ദ്ര എച്ച്ആർഡി മന്ത്രി രമേശ് പോഖ്രിയാൽ നിഷാങ്ക്. പരീക്ഷകളുടെ വിശദമായ ഷെഡ്യൂൾ വെള്ളിയാഴ്ച വൈകുന്നേരം പ്രഖ്യാപിക്കും.
സിബിഎസ്ഇ 10, 12 ബോർഡ് പരീക്ഷകൾ ജൂലൈ ഒന്ന് മുതൽ 15 വരെ
പരീക്ഷകളുടെ വിശദമായ ഷെഡ്യൂൾ വെള്ളിയാഴ്ച വൈകുന്നേരം പ്രഖ്യാപിക്കും
രമേശ് പോഖ്രിയാൽ നിഷാങ്ക്
ഡൽഹി കലാപത്തെ തുടർന്ന് പരീക്ഷയ്ക്ക് ഹാജരാകാൻ കഴിയാത്ത നോർത്ത് ഈസ്റ്റ് ഡൽഹിയിലെ പത്താം ക്ലാസ് വിദ്യാർഥികൾക്കുള്ള പരീക്ഷകൾ മാത്രമേ നടക്കൂ. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) ജെഇഇ അഡ്വാൻസ്ഡിനുള്ള മെറിറ്റ് ലിസ്റ്റ് പ്രഖ്യാപിക്കുന്നതിനുമുമ്പ് 12-ാം ക്ലാസ് പരീക്ഷകളുടെ ഫലം പ്രഖ്യാപിക്കും.