ജയ്പുര്‍: രാജസ്ഥാനില്‍ ആള്‍ക്കൂട്ട കൊലപാതകത്തില്‍ പ്രതികളായ ആറ് പേരെ വെറുതെവിട്ടു. പശുക്കടത്ത് ആരോപിച്ച് പെഹ്‌ലുഖാന്‍ എന്നയാളെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചുകൊലപ്പെടുത്തിയ കേസിലാണ് ഇവരെ വെറുതെവിട്ടത്. രാജസ്ഥാനിലെ ആള്‍വാറിലെ വിചാരണ കോടതിയാണ് പ്രതികളെ വെറുതെ വിട്ടത്. 2017 ഏപ്രിലിലായിരുന്നു കേസിനാസ്പദമായ സംഭവം. സംശയത്തിന്‍റെ ആനുകൂല്യം നല്‍കിയാണ് പ്രതികളെ കോടതി വെറുതെ വിട്ടത്. പെഹ്‌ലുഖാനെ ആള്‍ക്കൂട്ടം ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഈ ദൃശ്യം പരിശോധിച്ചാണ് പൊലീസ് അക്രമികളെ പിടികൂടിയത്. എന്നാല്‍ ദൃശ്യങ്ങള്‍ തെളിവായി കോടതി പരിഗണിച്ചില്ല.
ആൾകൂട്ട കൊലപാതകം: പെഹ്‌ലു ഖാന്‍ കേസിൽ ആറ് പ്രതികളേയും വെറുതെ വിട്ടു
രാജസ്ഥാനിലെ ആള്‍വാറിലെ വിചാരണ കോടതിയാണ് പ്രതികളെ വെറുതെ വിട്ടത്.
പെഹ്ലു ഖാൻ
ജയ്പുരിലെ ചന്തയില്‍ നിന്ന് വാങ്ങിയ കന്നുകാലികളെ ഹരിയാനയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ദേശീയ പാതയില്‍ തടഞ്ഞ് നിര്‍ത്തി പെഹ്‌ലുഖാനെ ഒരു സംഘം ക്രൂരമായി ആക്രമിച്ചത്. ചികിത്സയില്‍ ഇരിക്കേ ഇയാള്‍ മരണപ്പെട്ടു. ആകെ ഒമ്പത് പ്രതികളായിരുന്നു ഉണ്ടായിരുന്നത്. മൂന്ന് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരായിരുന്നു.