പാട്‌ന:ദേശീയ പൗരത്വ നിയമത്തില്‍ പരസ്യമായി പാര്‍ട്ടി വിരുദ്ധ നിലപാട് സ്വീകരിച്ച ജനതാദള്‍- യുണൈറ്റഡ്(ജെഡിയു) വൈസ് പ്രസിഡന്‍റ് പ്രശാന്ത് കിഷോര്‍ പാര്‍ട്ടി അധ്യക്ഷന്‍ നിതീഷ് കുമാറിന് രാജി കൈമാറി. എന്നാല്‍ ഇതുവരെ രാജി സ്വീകരിച്ചിട്ടില്ലെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന വിവരം.
പൗരത്വ ഭേദഗതി ബില്‍; ജെഡിയു വൈസ് പ്രസിഡന്‍റ് രാജി നല്‍കി - Prashant Kishor
ആദ്യം പരസ്യമായും പിന്നീട് ട്വിറ്ററിലും പ്രശാന്ത് കിഷോര്‍ തന്‍റെ നിലപാട് രേഖപ്പെടുത്തുകയായിരുന്നു
ബില്ലില്‍ തന്‍റെ ആശങ്ക പങ്കുവെച്ച പ്രശാന്ത് കിഷോര്‍ ട്വിറ്ററിന്‍റെ മുഖപേജിലെ ബയോയില്‍ ചേര്‍ത്തിരുന്ന പാര്‍ട്ടി പദവി ഒഴിവാക്കിയിട്ടുണ്ട്. തങ്ങള്‍ ദേശീയ പൗരത്വ ബില്ലിന് അനുകൂലമല്ല. ഭേദഗതി നിയമത്തില്‍ ഒരു പ്രശ്നവുമില്ല. എന്നാല്‍ അത് പൗരത്വ പട്ടിക രൂപീകരിക്കുന്നതില്‍ വിവേചനമുണ്ടാകുന്നു. എന്‍റെ നിലപാടുകള്‍ പരസ്യമായി പറയുന്നത് എനിക്ക് വേണ്ടിയിട്ട് മാത്രമോ പാര്‍ട്ടി അധ്യക്ഷന്‍ നിതീഷ് കുമാറിന് വേണ്ടിയിട്ടോ അല്ല. എല്ലാവര്‍ക്കും വേണ്ടിയാണ്. നിതീഷ് കുമാറുമായി ചര്‍ച്ചകള്‍ നടത്തിയ ശേഷമായിരുന്നു പ്രശാന്ത് കിഷോറിന്‍റെ പരസ്യ പ്രതികരണം.
ഡിസംബര്‍ 11ന് ബില്‍ രാജ്യസഭയില്‍ പാസാക്കുന്നതിന് ഒരു ദിവസം മുമ്പ് പിന്തുണ നല്‍കാനുള്ള തീരുമാനം പുനപരിശോധിക്കണമെന്ന് പാര്‍ട്ടിയോട് ആവശ്യപ്പെട്ടിരുന്നു. ബിഹാറില്‍ ബിജെപിയുമായി അധികാരം പങ്കിടുന്ന പാര്‍ട്ടി പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും ബില്ലിനെ അനുകൂലിച്ചാണ് ജെഡിയു വോട്ട് രേഖപ്പെടുത്തിയത്. ബിഹാറിലെ മന്ത്രിമാര്‍ പലരും ബില്ലിനെ എതിര്‍ക്കുകയുണ്ടായി. തുടര്‍ന്ന് പ്രശാന്ത് കിഷോറും പരസ്യമായി അഭിപ്രായ ഭിന്നത പ്രകടിപ്പിക്കുകയായിരുന്നു. ബിജെപി ഇതര ഭരണകൂടങ്ങള്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും നിലവില്‍ കേരളവും പഞ്ചാബും പശ്ചിമബംഗാളും മാത്രമാണ് നിയമം പ്രാബല്യത്തില്‍ വരുത്തില്ലെന്ന ശക്തമായ നിലപാടിലുറച്ചു നില്‍ക്കുന്നത്. ജുഡീഷ്യറിക്ക് അപ്പുറം ഇന്ത്യയുടെ ആത്മാവിനെ രക്ഷിക്കാനുള്ള ചുമതല ബിജെപി അല്ലാത്ത ഭരണകൂടങ്ങള്‍ക്കാണെന്നും പ്രശാന്ത് കിഷോര്‍ ട്വീറ്റ് ചെയ്തു.