ഇന്ത്യക്കെതിരെ ആരോപണവുമായി പാകിസ്ഥാന്‍
ഇന്ത്യൻ ഡെപ്യൂട്ടി ഹൈക്കമ്മിഷണർ ഗൗരവ് അലുവാലിയയെ പാകിസ്ഥാൻ വിളിച്ചുവരുത്തി
ഇസ്ലാമാബാദ്: നിയന്ത്രണ രേഖയിൽ ഇന്ത്യൻ സേന നടത്തിയ വിവേചനരഹിതവും പ്രകോപനപരവുമായ വെടിവെപ്പില്‍ പ്രതിഷേധിച്ച് ഇന്ത്യൻ ഡെപ്യൂട്ടി ഹൈക്കമ്മിഷണർ ഗൗരവ് അലുവാലിയയെ പാകിസ്ഥാൻ വിളിച്ചുവരുത്തി. ചൊവ്വാഴ്‌ച വെടിനിർത്തൽ നിയമലംഘിച്ച് ഒരു പാകിസ്‌ഥാൻ പൗരൻ കൊല്ലപ്പെട്ടെന്നും മൂന്ന് പേർക്ക് പരിക്കേറ്റെന്നും പാകിസ്ഥാൻ വിദേശകാര്യ ഓഫീസ് ആരോപിച്ചു. നെസാപിർ, ബാഗ്‌സാർ മേഖലകളിൽ ഇന്ത്യൻ സേന നടത്തിയ വെടിവെപ്പിൽ 50 വയസുകാരിയായ നൂർ ജഹാൻ കൊല്ലപ്പെട്ടു. കഴിഞ്ഞ നാല് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് ഇന്ത്യൻ സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചതെന്നും പാകിസ്ഥാൻ പറയുന്നു.