കേരളം

kerala

ETV Bharat / bharat

അയോധ്യ വിധിക്കെതിരെ തിരുത്തൽ ഹർജിയുമായി പീസ് പാർട്ടി - പാർട്ടി അധ്യക്ഷൻ മുഹമ്മദ് അയ്യൂബ്

വിധിയിൽ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടി  ഉത്തർപ്രദേശിൽ നിന്നുള്ള പാർട്ടി അധ്യക്ഷൻ മുഹമ്മദ് അയ്യൂബാണ് ചൊവ്വാഴ്ച സുപ്രീംകോടതിയെ സമീപിച്ചത്. വസ്തുതകളല്ല വിശ്വാസമാണ് വിധിക്ക് കാരണമായതെന്നും ഹർജിയിൽ പരാമർശം.

Peace Party of India  Ayodhya verdict  Mohammed Ayub  New Delhi  Ram Janmabhoomi  Babri Masjid  അയോധ്യ വിധിക്കെതിരെ തിരുത്തൽ ഹർജി  പീസ് പാർട്ടി ഓഫ് ഇന്ത്യ  പാർട്ടി അധ്യക്ഷൻ മുഹമ്മദ് അയ്യൂബ്  പീസ് പാർട്ടി അധ്യക്ഷൻ മുഹമ്മദ് അയ്യൂബ്
അയോധ്യ വിധിക്കെതിരെ തിരുത്തൽ ഹർജിയുമായി പീസ് പാർട്ടി

By

Published : Jan 21, 2020, 8:30 PM IST

ന്യൂഡൽഹി: സുപ്രീം കോടതിയുടെ അയോധ്യ വിധിക്കെതിരെ തിരുത്തൽ ഹർജി നൽകി പീസ് പാർട്ടി ഓഫ് ഇന്ത്യ. വിധിയിൽ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടി ഉത്തർപ്രദേശിൽ നിന്നുള്ള പാർട്ടി അധ്യക്ഷൻ മുഹമ്മദ് അയ്യൂബാണ് ചൊവ്വാഴ്ച സുപ്രീംകോടതിയെ സമീപിച്ചത്. വസ്തുതകളല്ല വിശ്വാസമാണ് വിധിക്ക് കാരണമായതെന്നും ഹർജിയിൽ പരാമർശം.

പൊളിക്കുന്ന ദിവസം വരെ മുസ്ലിങ്ങൾ പള്ളി നമസ്കാരത്തിന് ഉപയോഗിച്ചെന്നും പള്ളി പൊളിച്ചത് തെറ്റെന്നും കോടതി പരാമർശിച്ചിരുന്നു. രാമജന്മഭൂമിക്ക് പകരമായി മുസ്ലീങ്ങൾക്ക് അഞ്ച് ഏക്കർ ഭൂമി നൽകിയിട്ടുണ്ട്. എന്നാൽ അവർ അത് സ്വീകരിച്ചില്ലെന്നും ഹർജിയിൽ പരാമർശം. ഇത് സ്വാഭാവിക നീതിയുടെ കാര്യമാണെന്നും വസ്തുതകളെ അടിസ്ഥാനമാക്കി തീരുമാനിക്കണമെന്നും പീസ് പാർട്ടി ആവശ്യപ്പെട്ടു.

ABOUT THE AUTHOR

...view details