സമാധാന റാലിയില്‍ ജയ്ശ്രീറാം വിളിച്ച് ബിജെപി നേതാവ് കപില്‍ മിശ്ര - ജന്തര്‍ മന്തറില്‍ സാമധാന റാലി
ത്രിവര്‍ണ പതാകയേന്തി ജയ് ശ്രീറാം, ഭാരത് മാതാ കി ജയ് മുദ്രാവാക്യങ്ങള്‍ മുഴക്കി നൂറുകണക്കിന് ജനങ്ങളാണ് മാര്‍ച്ചില്‍ പങ്കെടുത്തത്
![സമാധാന റാലിയില്‍ ജയ്ശ്രീറാം വിളിച്ച് ബിജെപി നേതാവ് കപില്‍ മിശ്ര jantar mantar caa nrc kapil mishra delhi riot news peace march against Delhi violence peace march in jantar mantar ജന്തര്‍ മന്തറില്‍ സാമധാന റാലി കപില്‍ മിശ്ര ഡല്‍ഹി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6245055-thumbnail-3x2-kapil.jpg)
ന്യൂഡല്‍ഹി: വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ കലാപത്തിനെതിരെ ജന്തര്‍ മന്തറില്‍ സമാധാന റാലി. കലാപത്തിന് മുമ്പ് വിദ്വേഷ പ്രസംഗം നടത്തിയെന്ന് ആരോപണമുള്ള ബിജെപി നേതാവ് കപില്‍ മിശ്രയും മാര്‍ച്ചില്‍ പങ്കെടുത്തു. ഡല്‍ഹി പീസ് ഫോറത്തിന്‍റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത് . ത്രിവര്‍ണ പതാകയേന്തി ജയ് ശ്രീറാം, ഭാരത് മാതാ കി ജയ് മുദ്രാവാക്യങ്ങള്‍ മുഴക്കി നൂറുകണക്കിന് ജനങ്ങളാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. 42 പേരുടെ മരണത്തിനിടയാക്കിയ കലാപത്തില്‍ ഉത്തരവാദികളായവര്‍ക്ക് എതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ജനങ്ങള്‍ ആവശ്യപ്പെട്ടു.