കേരളം

kerala

ETV Bharat / bharat

ഇന്ത്യയുടെ അഫ്‌ഗാൻ നയം - ഇന്ത്യയുടെ ആഫ്‌ഗാൻ നയം...

ഇടിവി ന്യൂസ് എഡിറ്റർ ബിലാൽ ഭട്ട് കമാൻഡർ (റിട്ടയേഡ്) ഉദയ് ഭാസ്കറുമായി സംസാരിക്കുന്നു.

peace deal  doha deal  US and Taliban  Afghanistan  Uday Bhaskar  Afghanistan tension  ഇന്ത്യയുടെ ആഫ്‌ഗാൻ നയം...  ഉദയ് ഭാസ്കർ
ഇന്ത്യ

By

Published : May 16, 2020, 11:41 AM IST

ഡൊണാൾഡ് ട്രംപിന്‍റെ നേതൃത്വത്തിൽ അമേരിക്കൻ സർക്കാരും താലിബാനും തമ്മിൽ ദോഹയിൽ ഉണ്ടാക്കിയ കരാർ ഈ മേഖലയിലെ കലാപങ്ങൾക്ക് ഒരറുതിയും വരുത്തിയില്ലെന്ന് മാത്രമല്ല അത് അദൃശ്യരായ ശത്രുക്കളും സാധാരണ മനുഷ്യരും തമ്മിലുള്ള പോരാട്ടത്തിലേക്ക് നയിക്കുക കൂടിയാണ് ചെയ്തിരിക്കുന്നത്. കാബൂൾ നഗരത്തിൽ ഈയിടെ അജ്ഞാതരായ അക്രമികൾ നവജാത ശിശുക്കളെ അതിക്രൂരമായി കൊന്ന സംഭവം കലാപം അഴിച്ചു വിടുന്നവർ ആരുടെയും നിയന്ത്രണത്തിൽ അല്ലെന്ന് കാട്ടിത്തരികയാണ്.

സെപ്റ്റംബർ 11-ന് നടന്ന ആക്രമണത്തിന് ശേഷം താലിബാനെ പിടിച്ചു കെട്ടുന്നതിനായി യുഎസ് സൈന്യം ഈ മേഖലയിലേക്ക് കടന്നു വരികയായിരുന്നു. അഫ്ഗാനിസ്ഥാനിൽ സാധാരണ നില പുനസ്ഥാപിച്ചു കൊണ്ട് സമാധാനത്തിന് ഒരു അവസരം നൽകാനാണ് ഈ നീക്കം എന്നായിരുന്നു യുഎസ് അന്ന് പറഞ്ഞത്. താലിബാനെതിരെയുള്ള യുദ്ധം ഏതാണ്ട് അവസാനിക്കാറായെങ്കിലും മേഖലയിൽ ഇപ്പോഴും കലാപം തുടരുകയാണ്.

ഏതാണ്ട് രണ്ട് ദശാബ്ദ കാലത്തെ യുദ്ധത്തിന് ശേഷം യുഎസും താലിബാനും തമ്മിൽ ഉണ്ടാക്കിയ സമാധാന കരാർ പലരും വിമാർശനാത്മകമായാണ് കാണുന്നത്. യുദ്ധം കൊണ്ട് പൊറുതി മുട്ടിയ അഫ്ഗാനിസ്ഥാനിൽ നിന്നും മാന്യമായ ഒരു പിന്മാറ്റവും, മേഖലയിൽ നിന്നും സൈന്യത്തെ സുരക്ഷിതമായി പിൻ വലിക്കലുമാണ് ഈ കരാറുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് വിശകലന വിദഗ്ദ്ധർ പറയുന്നു. കരാർ ഒപ്പ് വച്ച് കഴിഞ്ഞ ശേഷം പ്രസിഡണ്ട് ട്രംപ് അമേരിക്കയുടെ സൈന്യത്തിന്‍റെ അഫ്ഗാനിലെ പ്രവർത്തനങ്ങളെ “ദീർഘവും കടുത്തതുമായ യാത്ര”എന്നാണ് വിശേഷിപ്പിച്ചത്. “ഞങ്ങളുടെ ആളുകളെ തിരിച്ച് നാട്ടിലെത്തിക്കേണ്ട സമയമായിരിക്കുന്നു.” എന്നും അദ്ദേഹം പറയുകയുണ്ടായി.

മേഖലയിൽ ഇന്ത്യ നിരന്തരം പുലർത്തി വരുന്ന നിഷ്പക്ഷമായ നിലപാടും, റോഡുകളും സ്കൂൾ കെട്ടിടങ്ങളും പാർലിമെന്‍റ് മന്ദിരവുമൊക്കെ നിർമിക്കുന്നതിനായി നൽകിയ സംഭാവനകളും അഫ്ദാൻ ജനതയുടെ ജീവിതത്തിൽ നിർണായകമായ മാറ്റങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്ന് മാത്രമല്ല യുഎസുമായി ചർച്ച ചെയ്യാൻ താലിബാനെ പ്രേരിപ്പിച്ച കാര്യത്തിൽ പാകിസ്താൻ വഹിച്ച പങ്കും പ്രധാനമാണെന്ന് സൊസൈറ്റി ഫോർ പോളിസി സ്റ്റഡീസ് ഡയറക്ടർ കമാൻഡർ (റിട്ടയേഡ്) ഉദയ് ഭാസ്കർ പറയുന്നു. മാറിയ സാഹചര്യങ്ങളിലെ ഇന്ത്യയുടെ അഫ്ഘാൻ നയങ്ങളെ സംബന്ധിച്ച് ഉദയ് ഭാസ്കറുമായി ഇടിവി ന്യൂസ് എഡിറ്റർ ബിലാൽ ഭട്ട് നടത്തിയ അഭിമുഖ സംഭാഷണം.

ഇന്ത്യയുടെ അഫ്‌ഗാൻ നയം

ABOUT THE AUTHOR

...view details