ശ്രീനഗറില്‍ പിഡിപി ഓഫീസ് സീല്‍ ചെയ്‌തു - PDP
സര്‍ക്കാറിന്‍റെ പ്രവൃത്തിയില്‍ പിഡിപി പ്രസിഡന്‍റും മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്‌തി വിമര്‍ശിച്ചു.
ശ്രീനഗറില്‍ പിഡിപി ഓഫീസ് സീല്‍ ചെയ്‌തു
ശ്രീനഗര്‍: കശ്‌മീരില്‍ പിഡിപി ഓഫീസ് പൊലീസ് സീല്‍ ചെയ്‌തു. നടപടിയില്‍ മുന്‍ ജമ്മു കശ്‌മീര്‍ മുഖ്യമന്ത്രിയും പീപിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്‍റുമായ മെഹബൂബ മുഫ്‌തി സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തി. സമാധാനപരമായി പ്രതിഷേധം നടത്തിയതിന് ശ്രീനഗറിലെ ഓഫീസ് സീല്‍ ചെയ്‌തുവെന്ന് മെഹബൂബ മുഫ്‌തി പറഞ്ഞു. സമാനമായി ജമ്മുവില്‍ പ്രതിഷേധം നടന്നിട്ടും എന്തുകൊണ്ട് സര്‍ക്കാര്‍ അവിടെ തടഞ്ഞില്ലെന്നും പിഡിപി പ്രസിഡന്‍റ് വിമര്‍ശിച്ചു.