കശ്മീരിലെ ലഫ്റ്റനന്‍റ് ഗവർണറുടെ സത്യപ്രതിജ്ഞയിൽ പങ്കെടുത്തു; പിഡിപി എം.പിയെ പുറത്താക്കി - നസീർ അഹമ്മദ് ലവേ വാർത്ത
സത്യപ്രതിജ്ഞയിൽ പങ്കെടുത്ത പിഡിപി രാജ്യസഭ എം.പി നസീർ അഹമ്മദ് ലവേയെ യാണ് പാർട്ടിയിൽ നിന്നും പുറത്താക്കിയത്
ജമ്മു കശ്മീരിലെ ആദ്യത്തെ ലഫ്റ്റനന്‍റ് ഗവർണറുടെ സത്യപ്രതിജ്ഞയിൽ പങ്കെടുത്ത പിഡിപി എം.പിയെ പുറത്താക്കി
ശ്രീനഗർ:ജമ്മു കശ്മീരിൽ പുതുതായി നിയമിതനായ ലെഫ്റ്റനൻ്റ് ഗവർണറുടെ സത്യപ്രതിജ്ഞയിൽ പങ്കെടുത്ത പിഡിപി രാജ്യസഭാ എം.പി നസീർ അഹമ്മദ് ലവേയെ പാർട്ടിയിൽ നിന്നും പുറത്താക്കി. ജമ്മു കശ്മീരിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ പാർട്ടിക്ക് വ്യത്യസ്ത നിലപാടാണ് ഉള്ളതെന്നും ലവേ പാർട്ടി നിലപാടിന് എതിരെയാണ് പ്രവർത്തിച്ചതെന്നും പിഡിപി വക്താവ് പറഞ്ഞു. ജമ്മു കശ്മീരിലെ ആദ്യത്തെ ലഫ്റ്റനന്‍റ് ഗവർണറായി ഗിരീഷ് ചന്ദ്ര മുർമു 31നാണ് സത്യപ്രതിജ്ഞ ചെയ്തത്.