കേരളം

kerala

ETV Bharat / bharat

പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി എട്ട് പാർട്ടി നേതാക്കളെ പുറത്താക്കി - PDP expels 8 leaders who met L-G, foreign envoys in J&K

ജനഹിതത്തിന് വിരുദ്ധമായി പ്രവർത്തിച്ച പിഡിപി നേതാക്കളെ പുറത്താക്കുന്നുവെന്ന് പാർട്ടി ഔദ്യോഗിക ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ അറിയിച്ചു

PDP  Expelled  Party ideology  Party leaders  Jammu and Kashmir  പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി  PDP expels 8 leaders who met L-G, foreign envoys in J&K  പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി എട്ട് പാർട്ടി നേതാക്കളെ പുറത്താക്കി
പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി

By

Published : Jan 9, 2020, 9:24 PM IST

ശ്രീനഗർ: കേന്ദ്ര സർക്കാരുമായി ചേർന്ന് ജനഹിതത്തിന് വിരുദ്ധമായി പ്രവർത്തിച്ച എട്ട് പാർട്ടി നേതാക്കളെ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) വ്യാഴാഴ്ച പുറത്താക്കി. ജനഹിതത്തിന് വിരുദ്ധമായി പ്രവർത്തിച്ച പിഡിപി നേതാക്കളെ പുറത്താക്കുന്നുവെന്ന് പാർട്ടി ഔദ്യോഗിക ട്വിറ്ററിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ അറിയിച്ചു. ദിലാവർ മിർ, റാഫി അഹ്മദ് മിർ, സഫർ ഇക്ബാൽ, അബ്ദുൽ മജീദ് പാദ്രൂ, രാജ മൻസൂർ ഖാൻ, ജാവേദ് ഹുസൈൻ ബെയ്ഗ്, ഖമർ ഹുസൈൻ, അബ്ദുൾ റഹിം റാഥർ എന്നിവരെയാണ് പുറത്താക്കിയത്.

“ഓഗസ്റ്റ് അഞ്ച് ശേഷം ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തിയ ഇന്ത്യാ ഗവൺമെന്‍റിന്‍റെ ഏകപക്ഷീയമായ നീക്കത്തോടൊപ്പം ചില പാർട്ടി നേതാക്കൾ ഭാഗമായിരുന്നെന്ന് പാർട്ടിയുടെ ശ്രദ്ധയിൽപ്പെട്ടു. ഭരണകൂടത്തിന്‍റെ താൽപ്പര്യങ്ങൾ, ഔദ്യോഗിക നിലപാട്, പാർട്ടിയുടെ അടിസ്ഥാന വിശ്വാസങ്ങൾ എന്നിവയ്ക്ക് വിരുദ്ധമായി പ്രവർത്തിച്ച ഇവരെ പാർട്ടിയുടെ അടിസ്ഥാന അംഗത്വത്തിൽ നിന്ന് പുറത്താക്കാൻ പാർട്ടി അച്ചടക്ക സമിതി തീരുമാനിച്ചിരിക്കുന്നു", പാർട്ടി പുറത്താക്കിയ പ്രസ്താവനയിൽ പറയുന്നു.

ABOUT THE AUTHOR

...view details