ന്യൂഡല്‍ഹി:ലോക്‌ഡൗണ്‍ സാഹചര്യത്തില്‍ ഗര്‍ഭിണികളെ ആശുപത്രിയിലെത്തിക്കാന്‍ സഹായവുമായി ഡല്‍ഹി പൊലീസ്. 24 മണിക്കൂറിനിടെ 38 ഗര്‍ഭിണികളെയാണ് പൊലീസ് കണ്‍ട്രോള്‍ റൂം വാഹനങ്ങള്‍ ഉപയോഗിച്ച് ആശുപത്രിയിലെത്തിച്ചത്. ഇതുവരെ 290 ഗര്‍ഭിണികളെ ആശുപത്രിയിലെത്തിക്കാന്‍ പൊലീസിന് കഴിഞ്ഞു.
ലോക്‌ഡൗണില്‍ ഗര്‍ഭിണികളെ ആശുപത്രിയിലെത്തിച്ച് ഡല്‍ഹി പൊലീസ് - ഗര്‍ഭിണികളെ ആശുപത്രിയിലെത്തിച്ച് ഡല്‍ഹി പൊലീസ്
പൊലീസ് കണ്‍ട്രോള്‍ റൂം വാഹനങ്ങള്‍ ഉപയോഗിച്ചാണ് ഗര്‍ഭിണികളെ ആശുപത്രിയിലെത്തിച്ചത്. 24 മണിക്കൂറിനിടെ 38 ഗര്‍ഭിണികളെയാണ് ആശുപത്രിയിലെത്തിക്കാന്‍ കഴിഞ്ഞത്.
ലോക്‌ഡൗണില്‍ ഗര്‍ഭിണികളെ ആശുപത്രിയിലെത്തിച്ച് ഡല്‍ഹി പൊലീസ്
ലോക്‌ഡൗണ്‍ ആയതിനാല്‍ വാഹനങ്ങളില്ലാത്തത് രോഗികള്‍ക്ക് വലിയ ബുദ്ധിമുട്ടാവുകയാണ്. ആംബുലന്‍സുകളുടെ സേവനം ലഭ്യമാണെങ്കിലും മുഴുവന്‍ രോഗികളെയും ആശുപത്രിയിലെത്തിക്കാന്‍ സാധിക്കുന്നില്ല. അതിനാലാണ് ബദല്‍ നടപടിയായി പൊലീസ് വാഹനങ്ങളും സഹായവുമായി എത്തിയത്.